നരേന്ദ്രമോദിയുടെ വിമാനത്തിന് നേരെ ഭീഷണി: ഒരാൾ പിടിയിൽ

മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനത്തിന് നേരെ ഭീഷണി സന്ദേശം മുഴക്കിയ വ്യക്തി പിടിയിൽ. വിമാനത്തിനു നേരെ ഭീകരാക്രമണമുണ്ടാകുമെന്നായിരുന്നു സന്ദേശം. രണ്ടു ദിവസത്തെ സന്ദർശനത്തിനായി മോദി യുഎസിലേക്ക് പോകാനിരിക്കെയാണ് മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്കു ഫോൺ കോൾ വന്നത്.
ഇന്നലെയാണ് സന്ദേശം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരാൾ പിടിയിലായത്. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് പൊലീസ് പറഞ്ഞു.







0 comments