താപനില ഉയരുന്നു: മഹാരാഷ്ട്രയിൽ സ്കൂൾ സമയങ്ങളിൽ മാറ്റം

MAHARASHTRA SCHOOL
വെബ് ഡെസ്ക്

Published on Mar 29, 2025, 03:22 PM | 1 min read

മുംബൈ: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തുടനീളമുള്ള സ്കൂൾ സമയത്തിൽ മാറ്റം വരുത്തി മഹാരാഷ്ട്ര സർക്കാർ. വിദ്യാർഥികളുടെ ആരോഗ്യത്തെ ഉഷ്ണതരംഗം പ്രതികൂലമായി ബാധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കുന്നതിനുമായി സ്കൂൾ വിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.


പുതിയ ഷെഡ്യൂൾ പ്രകാരം എല്ലാ പ്രൈമറി സ്കൂളുകളും രാവിലെ 7 മുതൽ 11.15 വരെയും സെക്കൻഡറി സ്കൂളുകൾ രാവിലെ 7 മുതൽ 11.45 വരെയും പ്രവർത്തിക്കും. ഉച്ചകഴിഞ്ഞുള്ള സമയങ്ങളിൽ വിദ്യാർഥികളിൽ കടുത്ത ചൂട് ഏൽക്കുന്നത് കുറയ്ക്കാനാണ് ഈ ക്രമീകരണങ്ങളെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.


സ്കൂൾ സമയം രാവിലെയുള്ള സെഷനുകളിലേക്ക് മാറ്റണമെന്ന് വിവിധ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിരവധി ജില്ലകൾ ഇതിനകം തന്നെ സ്കൂൾ സമയ പുനക്രമീകരണം നടപ്പിലാക്കിയിരുന്നു. തുടർന്നാണ് സംസ്ഥാനത്ത് ഉടനീളം ഏകീകൃത സമയം സർക്കാർ നിശ്ചയിച്ചത്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അംഗീകാരത്തോടെ പ്രാദേശിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ഇത് പരിഷ്കരിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Home