ജോലി സമ്മർദ്ദം: ഓലയിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്

ബംഗളൂരു: ജോലി സമ്മർദ്ദം മൂലം ഓലയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗമായ ക്രുട്രിമിലെ മെഷീൻ ലേണിങ് എഞ്ചിനീയർ നിഖിൽ സോമവൻഷി(24) ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. മെയ് 8 ന് രാവിലെ എച്ച്എസ്ആർ ലേഔട്ടിലെ വസതിക്ക് സമീപമുള്ള അഗാര തടാകത്തിൽ നിന്നാണ് നിഖിലിന്റെ മൃതദേഹം കണ്ടെത്തുന്നത്.
ജോലി സമ്മർദ്ദം മൂലമാണ് ആത്മഹത്യയെന്ന രീതിയിൽ റെഡ്ഡിറ്റിൽ ഒരു പോസ്‌റ്റ് പങ്കുവെച്ചിരുന്നു. കമ്പനിയിലെ രണ്ട് ജീവനക്കാർ രാജിവച്ചതിനെത്തുടർന്ന് അധിക ഉത്തരവാദിത്തങ്ങൾ ചുമത്തിയെന്നും പോസ്റ്റിൽ പറയുന്നു. "മെയ് 7 നാണ് കേസ് റിപ്പോർട്ട് ചെയ്തത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായികാത്തിരിക്കുകയാണ്." ബംഗളൂരു സൗത്ത് ഈസ്റ്റിന്റെ ഡെപ്യൂട്ടി പൊലീസ് കമീഷണർ (ഡിസിപി) സാറ ഫാത്തിമ പറഞ്ഞു. ഓലയും നിഖിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.







0 comments