പുലർച്ചെയുള്ള സിനിമ പ്രദർശനങ്ങൾ നിയന്ത്രിക്കണം: തെലങ്കാന സർക്കാരിനോട് ഹൈക്കോടതി
ഹൈദരാബാദ് : അതിരാവിലെയുള്ള സിനിമ പ്രദർശനങ്ങൾ നിയന്ത്രിക്കണമെന്ന് തെലങ്കാന സർക്കാരിനോട് ഹൈക്കോടതി. ജനുവരി പത്തിനാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. രാംചരണിന്റെ പുതിയ ചിത്രമായ ഗെയിം ചേഞ്ചറിന് പുലർച്ചെ നാല് മണിക്ക് പ്രദർശനം അനുവദിച്ച സർക്കാരിന്റെ നടപടിയെ കോടതി വിമർശിച്ചു.
ഇക്കാര്യത്തിൽ ജനങ്ങളുടെ സുരക്ഷക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജനങ്ങൾ ഉറങ്ങേണ്ട സമയമാണെന്നും കുട്ടികളുൾപ്പെടെ പുലർച്ചെയുള്ള പ്രദർശനത്തിന് എത്തുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. സിനിമകൾക്ക് അതിരാവിലെ പ്രദർശാനുമതി നൽകിയുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും ഹൈകോടതി വ്യക്തമാക്കി. കേസ് വീണ്ടും 24ന് പരിഗണിക്കും.
0 comments