നൃത്തം ചെയ്തില്ലെങ്കിൽ സസ്പെൻഡ് ചെയ്യും: ഹോളി ആഘോഷത്തിനിടെ പൊലീസ് പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി തേജ് പ്രതാപ്

പട്ന : ഹോളി ആഘോഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജ് പ്രതാപ് യാദവ്. പാർടി അണികളുമൊത്ത് പട്നിലുള്ള വസതിയിൽ ഹോളി ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം. നൃത്തം ചെയ്യണമെന്നും ഇല്ലെങ്കിൽ സസ്പെൻഡ് ചെയ്യുമെന്നുമായിരുന്നു തേജ് പ്രതാപ് പറഞ്ഞത്. ഇപ്പോൾ വെയ്ക്കുന്ന പാട്ടിന് നൃത്തം ചെയ്യണമെന്നും ചെയ്തില്ലെങ്കിൽ സസ്പെൻഡ് ചെയ്യുമെന്നും വേദിയിലിരുന്നുകൊണ്ട് തേജ് പ്രതാപ് പൊലീസുകാരനോട് പറയുന്ന വീഡിയോ പുറത്തുവന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം.









0 comments