ഒഡീഷയിൽ കാൽ തൊട്ട് വന്ദിക്കാത്തതിനാൽ കുട്ടികളെ മർദിച്ച് അധ്യാപിക

ഭുവനേശ്വർ: ഒഡീഷയിൽ സർക്കാർ സ്‌കൂളിൽ കാൽ തൊട്ട് വന്ദിച്ചില്ലെന്നതിന്റെ കുട്ടികളെ തല്ലിയ അധ്യാപികയ്ക്ക് സസ്‌പെൻഷൻ. സ്‌കൂൾ മാനേജ്മെന്റും വിദ്യാഭ്യാസ വകുപ്പും നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് അധ്യാപികയെ സസ്‌പെൻഡ് ചെയ്തത്.
മയൂർഭഞ്ച് ജില്ലയിൽ ബൈസിങ്ക ഗ്രാമത്തിലെ കണ്ടെഡുല അപ്പർ പ്രൈമറി സ്‌കൂളിലെ അധ്യാപികയായ സുകന്തി കറിനെയാണ് സസ്പെൻസ് ചെയ്തത്. സെപ്റ്റംബർ 11നുണ്ടായ സംഭവത്തിൽ ഒരു കുട്ടിയുടെ കൈ ഒടിഞ്ഞു. എല്ലാ ദിവസവുമുള്ള പ്രാർത്ഥനയ്ക്ക് ശേഷം കുട്ടികൾ അധ്യാപികയുടെ കാൽ തൊട്ട് വന്ദിക്കുന്ന ശീലം സ്‌കൂളിലുണ്ടായിരുന്നു. എന്നാൽ അന്നേ ദിവസം അധ്യാപിക സ്കൂളിലെത്താൻ വൈകിയതിനാൽ അതുണ്ടാകാഞ്ഞതാണ് മർദിക്കാൻ കാരണം.









0 comments