'ബാഡ് ഗേൾ റിലീസ് ചെയ്യരുത്': വെട്രിമാരന് വക്കീൽ നോട്ടീസയച്ച് ബ്രാഹ്മണ അസോസിയേഷൻ

ചെന്നൈ : പ്രശസ്ത സംവിധായകൻ വെട്രിമാരന് തമിഴ്നാട് ബ്രാഹ്മണ അസോസിയേഷന്റെ വക്കീൽ നോട്ടീസ്. വെട്രിമാരൻ നിർമിച്ച പുതിയ ചിത്രം ബാഡ് ഗോളിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. സിനിമയിൽ ബ്രാഹ്മണ സമുദായത്തെ അപമാനിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ് അയച്ചത്. വർഷ ഭരത് ആണ് ചിത്രം സംവിധാനം ചെയ്തത്.
ചിത്രത്തിന്റെ ടീസർ പുറത്തുവന്നതോടെയാണ് നോട്ടീസയച്ചത്. ശക്തമായ ജാതി രാഷ്ട്രീയം പറയുന്ന ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വെട്രിമാരൻ. വിജയ് സേതുപതിയും സൂരിയും പ്രധാന വേഷങ്ങളിലെത്തിയ വിടുതലൈ പാർട് 2 ആണ് വെട്രിമാരന്റെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം.









0 comments