മദ്രാസി ക്യാമ്പിലുള്ളവർക്ക് സഹായവുമായി തമിഴ്‌നാട്

ഡൽഹിയിലെ തമിഴ് നാട്ടുകാർ താമസിക്കുന്ന ചേരി ഇടിച്ച് നിരത്തുന്നു
ന്യൂഡൽഹി: ജങ്‌പുരയിലെ മദ്രാസി ക്യാമ്പ് ഇടിച്ചുനിരത്തി ഡൽഹിയിലെ ബിജെപി സർക്കാർ പെരുവഴിയിലാക്കിയവർക്ക് സഹായവുമായി തമിഴ്‌നാട് സർക്കാർ. വർഷങ്ങൾക്ക് മുമ്പ് തമിഴ്‌നാട്ടിൽനിന്ന് കുടിയേറിയ ദിവസവേതന തൊഴിലാളികളാണ് ഇവിടെയുള്ളവരിൽ അധികവും. വീട് നഷ്‌ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പുവരുത്താൻ തദ്ദേശ ഭരണകേന്ദ്രങ്ങളുമായി യോജിച്ചോ നേരിട്ടോ ഇടപെടാൻ ഡൽഹിയിലെ തമിഴ്‌നാട് ഹൗസിന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദേശം നൽകി.
Related News
വിദ്യാർഥികളുടെ പഠനത്തിന് ഡൽഹി തമിഴ് വിദ്യാഭ്യാസ അസോസിയേഷനുമായി ചേർന്ന് അവസരമൊരുക്കുമെന്ന് റസിഡന്റ് കമീഷണർ ആശിഷ് കുമാർ പറഞ്ഞു. തമിഴ്‌നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കും സഹായം നൽകും. മദ്രാസി ക്യാമ്പിലെ 300 വീടുകളും കെട്ടിടങ്ങളുമാണ് ഞായാറാഴ്‌ച ഡൽഹി സർക്കാർ പൊളിച്ചുനീക്കിയത്. ബാരാപുള്ള മാലിന്യകനാൽ അടയുന്നു എന്നാരോപിച്ചായിരുന്നു നടപടി. കുടിയേറ്റ തൊഴിലാളികൾക്ക് അവർ തങ്ങുന്നിടത്തുതന്നെ പുതിയ വീട് വാഗ്ദാനം ചെയ്‌ത ബിജെപി തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അവരെ വഴിയാധാരമാക്കിയിരിക്കുകയാണ്.









0 comments