തമിഴ്‌നാട്ടിൽ ഇരട്ടക്കൊല: അമ്മയും മകളും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ

ellammal
വെബ് ഡെസ്ക്

Published on Sep 27, 2025, 10:44 AM | 1 min read

കൃഷ്ണ​ഗിരി: തമിഴ്‌നാട്ടിലെ കൃഷ്ണ​ഗിരിയിൽ അമ്മയും മകളും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. കൃഷ്ണ​ഗിരി സ്വദേശി എല്ലമ്മാൾ(50), മകൾ സുശിത (13) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഇവരുടെ ബന്ധു വീട്ടിലെത്തിയപ്പോഴാണ് ക്രൂര കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തറിയുന്നത്.


എല്ലമ്മാളിനെ സോഫയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് നിലത്ത് രക്തത്തിൽ കുളിച്ച നിലയിൽ സുശിതയുടെ മൃതദേഹവും കണ്ടെത്തിയത്. ഉടൻ തന്നെ കൃഷ്ണ​ഗിരി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്ന് എല്ലമാമളിന്റെ ബന്ധു പറഞ്ഞു.


എസ്പി തങ്കദുരൈ, ഡിഎസ്പി മുരളി എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തി. ഫൊറൻസിക്, ഡോ​ഗ് സ്ക്വാഡ് പരിശോധനകൾ പുരോ​ഗമിക്കുകയാണ്. വീട്ടിൽ കവർച്ച നടന്നതിന്റെ ലക്ഷണങ്ങളില്ലെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണ്.


ഇരുവരുടേയും മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കൃഷ്ണ​ഗിരി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. എല്ലമ്മാളിന്റെ ഭർത്താവ് സുരേഷ് 2018 ൽ അസുഖത്തെ തുടർന്ന് മരിച്ചു. പെരിയസാമി (15), സുഷിത (13), സുഷിക (13) എന്നവരാണ് മക്കൾ. സുഷിക അടുത്തിടെ ഒരു റോഡപകടത്തിൽ മരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home