കന്നുകാലികളെയും റോഡുകളിൽനിന്നും നീക്കണം

പൊതു ഇടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ നീക്കണം; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

Supreme Court Stray Dogs.jpg
വെബ് ഡെസ്ക്

Published on Nov 07, 2025, 11:38 AM | 1 min read

ന്യൂഡൽഹി: തെരുവുനായ നിയന്ത്രണത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. രാജ്യത്തെ വിദ്യാലയങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവെ സ്റ്റേഷനുകൾ, സ്പോർട്സ് കോംപ്ലക്സുകൾ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് തെരുവുനായകളെ നീക്കണമെന്നും, എല്ലാ സംസ്ഥാന സർക്കാരുകളും നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. വർധിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങളെതുടർന്ന് സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.


തെരുവുനായകളെ പ്രദേശങ്ങളിൽനിന്ന് മാറ്റേണ്ടത് അതത് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. ആനിമൽ ബർത് കൺട്രോൾ ചട്ടം (എബിസി) അനുസരിച്ച് വാക്സിനേഷനും വന്ധ്യംകരണവും നടത്തിയ ശേഷം, നിർദ്ദിഷ്ട നായസംരക്ഷണ കേന്ദ്രങ്ങളിലേക്ക് ഇവയെ മാറ്റണം. ഇപ്രകാരം പിടികൂടുന്ന തെരുവുനായ്ക്കളെ, ഏത് പ്രദേശത്ത് നിന്നാണോ പിടിച്ചത്, അവിടെത്തന്നെ തിരികെ വിടരുത്. തെരുവുനായ്ക്കൾക്ക് ജീവിക്കാനുള്ള ആവാസവ്യവസ്ഥ നിലനിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി, കാലാകാലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ പരിശോധനകൾ നടത്തണമെന്നും കോടതി നിർദേശം നൽകി.


തെരുവുനായ നിയന്ത്രണത്തില്‍ സംസ്ഥാനങ്ങള്‍ എന്തെല്ലാം നടപടികൾ എടുത്തുവെന്ന് കോടതിയെ ചീഫ് സെക്രട്ടറിമാർ കോടതിയെ അറിയിക്കണം. കൃത്യമായ പരിശോധനകൾ ഇക്കാര്യത്തിൽ ഉണ്ടാകണം.


ഇതിന് പുറമെ, തെരുവിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെയും മറ്റ് മൃഗങ്ങളെയും റോഡുകളിൽ നിന്നും ദേശീയപാതകളിൽ നിന്നും നീക്കം ചെയ്യാനും കോടതി നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home