ബുൾഡോസർ രാജ് ധിക്കാരമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : രാജസ്ഥാനിലെ ജയ്‌സാൽമീറിൽ സാധുവായ രേഖയുള്ള കെട്ടിടം ബുൾഡോസർകൊണ്ട് തകർത്ത സർക്കാരിന് സുപ്രീംകോടതിയുടെ പൂട്ട്. തുടർനടപടികൾ പാടില്ലെന്ന് ജസ്‌റ്റിസുമാരായ ബി ആർ ഗവായ്, അഗസ്‌റ്റിൻ ജോർജ് എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. ബുൾഡോസർ രാജിനെതിരെ കഴിഞ്ഞവർഷം സുപ്രീംകോടതി നൽകിയ ഉത്തരവ് രാജസ്ഥാനിൽ ലംഘിക്കപ്പെടുകയാണെന്ന് ഹർജിക്കാരനായ പുഖ്‌രാജ് പറഞ്ഞു.
ഹർജിക്കാരന് ഉടമസ്ഥാവകാശമുണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും ജനുവരി 22ന് കെട്ടിടം ഇടിച്ചുതകർത്തു. ഇത് ഭരണപരമായ വീഴ്‌ചയല്ലെന്നും സുപ്രീംകോടതിയോടുള്ള ധിക്കാരമാണെന്നും മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ പറഞ്ഞു. ശിക്ഷിച്ചില്ലെങ്കിൽ അപകടകരമായ കീഴ്‌വഴക്കമായി ഇത് മാറും.
കോടതിയുടെ വിശ്വാസ്യതപോലും തകർക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് വിധി ലംഘിക്കപ്പെട്ടതിൽ കക്ഷികൾക്ക് നോട്ടീസയച്ചു.









0 comments