വയോധികയെ ബംഗ്ലാദേശിലേക്ക് നാടുകടത്തി: മകന്റെ ഹർജിയിൽ അസം സർക്കാരിന് നോട്ടീസ്

ന്യൂഡൽഹി: അമ്മയെ വീട്ടിൽനിന്ന് പിടിച്ചിറക്കി കൊണ്ടുപോയി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതിനെതിരെയുള്ള മകന്റെ ഹേബിയസ് കോർപസ് ഹർജിയിൽ അസം സർക്കാരിന് സുപ്രീംകോടതി നോട്ടീസ്. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
യൂനസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അസം സർക്കാർ സുപ്രീംകോടതിയെവരെ അപഹസിക്കുകയാണെന്ന് പറഞ്ഞു. വിദേശിയെന്ന് വിധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ഇവർ നൽകിയ അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അത് പരിഗണിക്കാതെയാണ് നടപടി. അവരെ തടവിലിട്ടിരിക്കുകയാണോ എന്ന് മകന് സംശയമുണ്ടെന്നും സിബൽ പറഞ്ഞു. ഇതോടെ ബെഞ്ച് നോട്ടീസയച്ചു.









0 comments