വി സി നിയമനം: കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു; റിട്ട.ജഡ്ജി സെർച്ച് കമ്മിറ്റി അധ്യക്ഷൻ

ന്യൂഡൽഹി: കേരള ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീംകോടതി. സെർച്ച് കമ്മിറ്റി ചെയർപേഴ്സണായി റിട്ടയേർഡ് സുപ്രീംകോടതി ജഡ്ജി സുധാൻഷു ധൂലിയയെ നിയമിച്ചു. ബംഗാൾ മാതൃക നടപ്പാക്കി, ജഡ്ജിയെ സെർച്ച് കമ്മിറ്റി ചെയർപേഴ്സൺ ആക്കണമെന്ന് കേരളം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കിൽ സെർച്ച് കമ്മിറ്റിയിൽ തുല്യത പാലിക്കാനാകില്ലെന്നും സംസ്ഥാനം വാദിച്ചു. തുടർന്നാണ് സുപ്രീംകോടതിയുടെ നടപടി.
സംസ്ഥാനത്തിന്റെയും ചാൻസലറുടെയും പട്ടികയിൽ നിന്ന് രണ്ട് പേരെ വീതം തെരഞ്ഞെടുത്ത് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ കോടതി നിർദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ സമിതി രൂപീകരിക്കണം. കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറണം. രണ്ട് സർവകലാശാലകളിലെയും വി സി നിയമനം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.









0 comments