യുപിയിലെ ഹിന്ദുക്കളെ വ്യാപകമായി ക്രൈസ്‌തവ മതത്തിലേക്ക് മാറ്റി എന്ന ആരോപണം; കേസുകളെല്ലാം റദ്ദാക്കി സുപ്രീം കോടതി

bihar SIR
വെബ് ഡെസ്ക്

Published on Oct 18, 2025, 04:48 PM | 1 min read

ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഹിന്ദുക്കളെ വ്യാപകമായി ക്രിസ്ത്യൻ മതത്തിലേക്ക് മതം മാറ്റി എന്നാരോപിച്ച് ഫയൽ ചെയ്ത കേസുകളെല്ലാം റദ്ദാക്കി സുപ്രീം കോടതി. 2021 ലെ നിയമവിരുദ്ധ മതപരിവർത്തന നിയമം പ്രകാരം ഫയൽ ചെയ്ത കേസുകളാണ് സുപ്രീം കോടതി റദ്ദാക്കിയത്.


ജസ്റ്റിസ് ജെ ബി പർദിവാല അദ്ധ്യക്ഷനായ ബെഞ്ചാണ് ക്രിമിനൽ നിയമങ്ങൾ നിഷ്കളങ്കരെ ഉപദ്രവിക്കാനുള്ള ഉപാധിയായി കാണരുത് എന്ന നിരീക്ഷണത്തോടെ കേസുകൾ റദ്ദാക്കിയത്. ഹിഗിൻബോതം കാർഷിക, സാങ്കേതിക, ശാസ്ത്ര സർവകലാശാലയിലെ വൈസ് ചാൻസലർ രാജേന്ദ്ര ബിഹാരി ലാൽ ഉൾപ്പെടെ നിരവധിയാളുകളുടെ പേരിലാണ് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് കേസ് ഫയൽ ചെയ്തത്.


ഫയൽ ചെയ്ത കേസുകളെല്ലാം നടപടിക്രമങ്ങളിൽ പിഴവുകളും തെളിവുകളുടെ അഭാവവും കാരണം ദുർബലമാണെന്നും കോടതി പറഞ്ഞു. ഇത്തരം കേസുകളുമായി മുന്നോട്ട് പോകുന്നത് നീതിന്യായ വ്യവസ്ഥയെ തന്നെ അവഹേളിക്കലാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.


പെസഹവ്യാഴ ദിനത്തിൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയിൽ നടന്ന ചടങ്ങിൽ വച്ച് 90 ഓളം ഹിന്ദുക്കളെ മതം മാറ്റി എന്നും പരാതിയിലുണ്ട്. 2022 ഏപ്രിൽ 14ന് മതപരിവർത്തനം ചെയ്തു എന്നാരോപിക്കുന്ന ഹിന്ദുക്കളാരും അന്നേദിവസം അവിടെ ഉണ്ടായിരുന്നില്ല എന്നും അതുകൊണ്ട് ഈ കേസ് തന്നെ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home