ചലനേന്ദ്രിയങ്ങൾക്ക്‌ 68 ശതമാനം വെല്ലുവിളി നേരിടുന്ന വ്യക്തിക്ക്‌ എംബിബിഎസ്‌ പ്രവേശനം

mbbs admission

സുപ്രീംകോടതി, എംബിബിഎസ്‌ വിദ്യാർഥി- പ്രതീകാത്മക ഐ ഐ ചിത്രം

avatar
സ്വന്തം ലേഖകൻ

Published on May 05, 2025, 08:38 PM | 1 min read

ന്യൂഡൽഹി: ചലനേന്ദ്രിയങ്ങൾക്ക്‌ 68 ശതമാനം വെല്ലുവിളി നേരിടുന്ന വിദ്യാർഥിക്ക്‌ നീറ്റ്‌ റാങ്കിന്റെ അടിസ്ഥാനത്തിൽ എംബിബിഎസ്‌ പ്രവേശനം അനുവദിക്കണമെന്ന്‌ സുപ്രീംകോടതി. അഞ്ച്‌ കൈവിരലുകൾക്ക്‌ പൂർണവളർച്ചയില്ലാത്ത കബീറിന് 2024 നീറ്റ്‌ യുജി പരീക്ഷയിൽ പട്ടികജാതി വിഭാഗത്തിൽ 7252ാം റാങ്കും ശാരീരികവെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തിൽ 176ാം റാങ്കും ലഭിച്ചിരുന്നു. എന്നാൽ, ശാരീരികക്ഷമതയില്ലെന്ന്‌ ചൂണ്ടിക്കാണിച്ച്‌ അധികൃതർ എംബിബിഎസ്‌ പ്രവേശനം അനുവദിച്ചില്ല.


ഈ സാഹചര്യത്തിൽ, പ്രവേശനം അനുവദിക്കാൻ ഇടപെടണമെന്ന ആവശ്യവുമായി കബീർ സുപ്രീംകോടതിയെ സമീപിച്ചു. നിയമപോരാട്ടത്തിനായി കബീറിന്‌ ഒരുവർഷം നഷ്ടപ്പെട്ട സാഹചര്യത്തിൽ അദ്ദേഹത്തിന്‌ 2025–-2026 അക്കാദമിക്ക്‌ വർഷത്തിൽ പ്രവേശനം അനുവദിക്കണമെന്ന്‌ ജസ്‌റ്റിസ്‌ വിക്രംനാഥ്‌, ജസ്‌റ്റിസ്‌ സന്ദീപ്‌മെഹ്‌ത എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ഉത്തരവിടുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home