ഭവൻസ് സ്കൂളിൽ കവിത ചൊല്ലാത്തതിന് വിദ്യാർഥിക്ക് ക്രൂര മർദ്ദനം; അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

ചെന്നൈ : ഹിന്ദി കവിത ചൊല്ലാത്തതിന് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് അധ്യാപകൻ. ചെന്നൈയിലെ ഭവൻസ് രാജാജി വിദ്യാശ്രമം സ്‌കൂളിലാണ് അധ്യാപകൻ കുട്ടിയെ മർദ്ദിച്ചത്. ഫെബ്രുവരി 21 ന് നടത്തിയ അന്വേഷണത്തെ തുടർന്ന് അധ്യാപകനെ സസ്‌പെൻഡ് ചെയ്തതായി മാനേജ്‌മെൻ്റ് തിങ്കളാഴ്ച അറിയിച്ചു. എന്നാൽ അധ്യാപകന്റെ പേരടക്കമുള്ള വിവരങ്ങൾ സ്കൂൾ പുറത്താക്കിയിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹിന്ദി കവിത ചൊല്ലാത്തതിന് അധ്യാപകൻ വിദ്യാർഥിയെ ശിക്ഷിച്ച സംഭവം സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ സംഭവത്തിൽ ആദ്യമൊന്നും സ്കൂൾ അധികൃതർ പ്രതികരിച്ചില്ല. സംഭവം വാർത്തയായപ്പോഴാണ് സ്കൂൾ അധികൃതർ അധ്യാപകനെതിരെ നടപടിയെടുത്തത്.









0 comments