പുള്ളിപ്പുലിയെ അക്രമിച്ച് കീഴ്പ്പെടുത്തി തെരുവ് നായ

മുംബെെ: തെരുവ് നായ വിഷയം രാജ്യത്താകെ വലിയ ചർച്ചയാകുകയും സുപ്രീംകോടതിതന്നെ സംഭവത്തിലിടപെടുകയും ചെയ്യുമ്പോൾ മഹാരാഷ്ട്രയിൽ നിന്നും തെരുവ് നായ്ക്കളെ സംബന്ധിച്ച് മറ്റൊരു ഞെട്ടിക്കുന്ന വാർത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം.
തെരുവ് നായയും പുള്ളിപ്പുലിയും തമ്മിൽ നടന്ന കടിപിടിയിൽ പുള്ളിപ്പുലിയെ കീഴ്പ്പെടുത്തി കടിച്ച് വലിച്ചുകൊണ്ടുപോകുന്ന തെരുവ് നായയുടെ വീഡിയോ ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. 300 മീറ്ററോളം പുലിയെ നായ വലിച്ചുകൊണ്ടുപോയി . നാസിക്കിലെ നിഫാഡിലാണ് തെരുവ് നായയുടെ അക്രമവീര്യം കാണാനായത്.
പ്രദേശത്തെത്തിയ പുലിക്ക് നേരെ തെരുവ് നായ ആക്രോശിച്ചെത്തുകയും കീഴ്പ്പെടുത്തി വലിച്ചിഴക്കുകയുമായിരുന്നു. ഈ ആഴ്ചയാണ് സംഭവം നടന്നത്. പെട്ടെന്നുള്ള ആക്രമണത്തിൽ പുലിക്ക് തിരിച്ചൊന്നും ചെയ്യാനായില്ല. എന്നാൽ രക്ഷപ്പെടാൻ സ്വയം ശ്രമിക്കുകയും ചെയ്തു. അക്രമത്തിൽ തൊട്ടടുത്ത് നിന്നിരുന്ന ആളുകൾക്കാർക്കും അപകടമില്ല. പരിക്കുകളളോടെ പുലി പിന്നീട് കാട്ടിലേക്ക് പോയി. വനംവകുപ്പധികൃതർ അന്വേഷിച്ചെങ്കിലും പുലിയെ കണ്ടെത്താനായില്ല.









0 comments