ലഹരി കലർത്തിയ പാനീയം നൽകി; സോഫ്റ്റ്‌വെയർ എൻജിനീയറെ പീഡിപ്പിച്ചു

RAPE
വെബ് ഡെസ്ക്

Published on Mar 29, 2025, 08:31 AM | 1 min read

മുംബൈ : പുനെയിൽ ജോലി ചെയ്യുന്ന കർണാടക സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയറെ ലഹരി കലർത്തിയ പാനീയം നൽകി ആൺസുഹൃത്തുക്കൾ കൂട്ടബലാത്സം​ഗം ചെയ്തു. നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മുംബൈ കാന്തിവ്‌ലി നിവാസി തമീം ഹർഷല്ല ഖാൻ ആണ് കേസിലെ മുഖ്യപ്രതി.


2021ൽ പരിചയപ്പെടുമ്പോൾ വൻ‍കിട കെട്ടിട നിർ‍മാതാവിന്റെ മകനാണെന്നാണ് ഇയാൾ പറഞ്ഞത്. ആഡംബര കാറുകളിലാണ് സന്ദർശിക്കാൻ എത്തിയിരുന്നത്. പിന്നീട് വിവാഹ വാഗ്ദാനം നൽകി. പ്രണയത്തിലായതോടെ കാന്തിവ്‍‌ലിയിലേക്കു വിളിച്ചുവരുത്തി ലഹരി കലർത്തിയ പാനീയം നൽകി പീഡിപ്പിച്ചു. പിന്നീട് പുനെയിൽ സുഹൃത്തുക്കൾക്കൊപ്പം കൂട്ട ബലാത്സംഗം ചെയ്തു എന്നും പരാതിയിൽ പറയുന്നു. പണം തിരികെ ചോദിച്ചപ്പോൾ ഉപദ്രവം തുടർന്നതോടെയാണു പൊലീസിൽ പരാതിപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Home