ഡോക്ടറായി ശുഭം നാട്ടിലേക്ക്

ഭുവനേശ്വർ
ബംഗളൂരുവിലെ അതിഥിത്തൊഴിലാളിയിൽനിന്ന് ഡോക്‌ടർ എന്നു പേരിനുമുന്നിൽ ചേർക്കുന്ന സ്വപ്‌നം കൈയെത്തിപ്പിടിക്കുകയാണ് ഒഡിഷക്കാരനായ ശുഭം സബാർ. ഒഡിഷയിലെ കോർദ ജില്ലയിലെ ബൻപുറിലെ മുദൽദിയാ ഗ്രമാവാസിയായ ശുഭം നീറ്റ് കടന്ന് എംബിബിഎസിന് പ്രവേശനം നേടി മാതൃകയായി.
നീറ്റ് റാങ്ക് പട്ടികയിൽ പട്ടിക വർഗ വിഭാഗത്തിൽ 18,212 റാങ്ക് ലഭിച്ചാണ് ബർഹാംപുർ എംകെസിജി മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്. ബംഗളൂരുവിൽ ജോലിചെയ്യുന്നതിനിടയിലാണ് പരീക്ഷയുടെ ഫലം അധ്യാപകൻ വിളിച്ചറിയിച്ചത്. ദരിദ്ര കുടുംബത്തിലെ അംഗമായ ശുഭം വീട്ടിലെ സാഹചര്യം മൂലമാണ് ബംഗളൂരുവിൽ ജോലിക്കെത്തിയത്. ഡോക്‌ടറായി ഒഡിഷയിലെ സാധാരണ ജനങ്ങളെ സേവിക്കണമെന്നാണ് ശുഭം സബാറിന്റെ ആഗ്രഹം.









0 comments