അമിത്‌ഷായെ പ്രോത്സാഹിപ്പിച്ച് തരൂർ ; കോൺഗ്രസിന് ഒളിയമ്പുമായി മനീഷ് തിവാരി

ന്യൂഡൽഹി
ലോക്‌സഭയിൽ ഓപ്പറേഷൻ സിന്ദൂർ ചർച്ചയ്‌ക്കിടെ ആഭ്യന്തരമന്ത്രി അമിത് ഷായെ പ്രോത്സാഹിപ്പിച്ച് കോൺഗ്രസ് എം പി ശശിതരൂർ. പാകിസ്ഥാന് ഇന്ത്യ ചുട്ടമറുപടി നൽകിയെന്ന് അമിത് ഷാ പറഞ്ഞപ്പോൾ തരൂർ ഡെസ്‌കിലടിച്ച് പ്രോത്സാഹിപ്പിച്ചു.
അതേസമയം, തന്നെയും തരൂരിനെയും ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽനിന്ന് കോൺഗ്രസ് നേതൃത്വം ഒഴിവാക്കിയെന്ന വാർത്ത കോൺഗ്രസ് എംപിയും മുൻ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരി സമൂഹമാധ്യത്തിൽ പങ്കിട്ടു.
‘ഞാൻ ഒരു ഭാരതീയനാണ്. ഈ രാജ്യത്തിന്റെ കഥകൾ പറയാൻ ഇഷ്ടപ്പെടുന്നവൻ’–എന്ന് അർഥം വരുന്ന പഴയ ഹിന്ദി സിനിമാഗാനത്തിന്റെ വരികൾ ആമുഖമായി കുറിച്ചായിരുന്നു പോസ്‌റ്റ്.









0 comments