ഉത്തർപ്രദേശിൽ സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ

ലക്നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ. ആദിത്യനാഥ് സർക്കാർ ഇതുവരെ 25,126 സ്കൂളുകളാണ് അടച്ചുപൂട്ടിയത്. ഇതിനുപുറമെ, 5000 സ്കൂളുകൾ കൂടി അടച്ചുപൂട്ടാൻ തീരുമാനമെടുത്തിരിക്കുന്നു. ബിജെപി സർക്കാരിന്റെ വിദ്യാഭ്യാസ വിരുദ്ധ നയങ്ങൾക്കെതിരെ എസ്എഫ്ഐ സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭം തുടരുകയാണ്.
ഇന്ന് ഒൻപത് ജില്ലകളിലാണ് പ്രതിഷേധം നടന്നത്. സുൽത്താൻപൂരിൽ കളക്ടറേറ്റിലേക്ക് നടന്ന പ്രതിഷേധ മാർച്ച് എസ്എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി ഉദ്ഘാടനം ചെയ്തു.വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.
ബിജെപി സർക്കാർ രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കാനും വർഗീയവൽക്കരിക്കാനും ശ്രമിക്കുകയാണ്. ഏറ്റവും കൂടുതൽ സ്കൂളുകൾ പൂട്ടിയത് ബിജെപിക്ക് 'ഇരട്ട എഞ്ചിൻ' സർക്കാരുകളുള്ള സംസ്ഥാനങ്ങളിലാണ്. ഇതിനെതിരെ എസ്എഫ്ഐ രാജ്യവ്യാപകമായി പ്രതിരോധം തീർക്കുന്നുണ്ടെന്നും എസ്എഫ്ഐ വ്യക്തമാക്കി









0 comments