യുജിസി നെറ്റ് പരീക്ഷ മാറ്റണം: എസ്‌എഫ്‌ഐ

ന്യൂഡൽഹി> പൊങ്കൽ, സംക്രാന്തി ദിനങ്ങളിൽ നിശ്ചയിച്ചിരിക്കുന്ന ജനുവരിയിലെ യുജിസി നെറ്റ് പരീക്ഷ മാറ്റണമെന്ന് എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജനുവരി 15,16 തിയതികളിൽ ആഘോഷങ്ങൾ നടക്കുന്നതിനാൽ അന്നേ ദിവസം പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ട് യുജിസി ചെയർമാൻ എം ജഗദേഷ് കുമാറിന് കത്തുനൽകി.
സാംസ്‌കാരിക പ്രധാന്യം കണക്കിലെടുത്ത് പരീക്ഷയ്‌ക്കായി പുതുക്കിയ തിയതി പ്രഖ്യാപിക്കണമെന്നും അഖിലേന്ത്യ പ്രസിഡന്റ് വി പി സാനുവും ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസും കത്തിൽ ആവശ്യപ്പെട്ടു.









0 comments