ലെെഫ് സയൻസ് ,ബയോടെക്നോളജി ഗവേഷണങ്ങൾക്ക് ഒറ്റ പരീക്ഷ നടത്താനുള്ള സർക്കാർ നീക്കം പിൻവലിക്കുക : എസ്എഫ്ഐ

ന്യൂഡൽഹി: ലെെഫ് സയൻസ് ബയോടെക്നോളജി ഗവേഷണ പരീക്ഷകൾ ഒന്നിച്ച് നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി എസ്എഫ് ഐ. എസ്എഫ് ഐ കേന്ദ്ര എക്സിക്യൂട്ടീവ് തീരുമാനത്തിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. തീരുമാനം ഉടനടി പിൻവലിക്കണമെന്ന് പറഞ്ഞ എസ്എഫ് ഐ രാജ്യവ്യാപകമായി യൂണിവേഴ്സിറ്റി ക്യംപസുകളിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അറിയിച്ചു.
ലെെഫ് സയൻസ് ബയോെക്നോളജി എന്നീ നെറ്റ് പരീക്ഷകൾ ഒന്നിച്ചുനടത്തുനന്നത് സംബന്ധിച്ച് പരീക്ഷാർഥികളുടെ അഭിപ്രായം ആരാഞ്ഞു കൊണ്ട് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് - ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഗ്രൂപ്പ്, വിജ്ഞാപനം പുറപ്പെടുവിരുന്നു. രണ്ട് വിഷയങ്ങളും ഒരുമിപ്പിച്ചുള്ള സിലബസിന്റെ ഡ്രാഫ്റ്റും നോട്ടിഫിക്കേഷനൊപ്പമുണ്ടായിരുന്നു. -എസ്എഫ്ഐ പറയുന്നു.
നിലവിലുള്ള 250 ബയോടെക്നോളജി ഫെല്ലോഷിപ്പുകൾക്ക് എന്ത് സംഭവിക്കുമെന്ന ആശങ്കയ്ക്ക് പ്രൊപ്പോസലിൽ വ്യക്തത വരുത്തുന്നില്ല. ഇതിൽ 150 എണ്ണം ബയോടെക്നോളജി പിഎച്ഡി അഡ്മിഷനും, 100 എണ്ണം ഫണ്ടഡ് റിസർച്ച് പദ്ധതികൾക്കുമാണ്. ഇക്കാര്യത്തിൽ ഇപ്പോഴും കൃത്യത വരുന്നില്ല. ഈ 250 ഫെല്ലോഷിപ്പുകളാണ് ലെെഫ് സയൻസുമായി ബന്ധിപ്പിക്കാനൊരുങ്ങുന്നത്.
സിലബസ് ഒന്നിപ്പിക്കുന്നതിലൂടെ വിദ്യാർഥികൾക്ക് സങ്കീർണമായ പഠന വിഷയങ്ങളാണുണ്ടാവുക. ബോട്ടണി, സുവോളജി, മെെക്രോബയോളജി, ഫിസിയോളജി എന്നിങ്ങനെ വ്യത്യസ്തമായ സബ്ജക്ടുകൾ ഒന്നിച്ചുവരുന്ന സ്ഥിതിയാണ് തുടർന്നുണ്ടാകുന്നത്. മാക്സ് ,ഫിസിക്സ് ,കെമിസ്ട്രി എഞ്ചിനീയറിംഗ് എന്നീ ബയോടെക്നോളജി വിഷയങ്ങൾ ലെെഫ് സയൻസുമായി കൂട്ടിയോജിപ്പിക്കുന്നു. ഇന്റർ ഡിസിപ്ലിനറി സംവിധാനവുമായി വിദ്യാർഥികൾ ഒരു തരത്തിലും സജ്ജമായിട്ടില്ല. അതിനാൽ കൂടുതൽ ഗവേഷകരെ സഭിക്കുന്നതിന് പകരം പലരും പുറത്തുപോകാനാണ് കാരണമാകുന്നതെന്നും എസ്എഫ് ഐ വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമെതിരെ കേന്ദ്ര സർക്കാർ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ജനപിന്തുണയിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. മൗലാനാ ആസാദ് ഫെല്ലോഷിപ്പ് തുടരാതിരുന്നതും സാവിത്രി ഫൂലെ ഫെല്ലോഷിപ്പ് ,പ്രെെം മിനിസ്റ്റർ റിസർച്ച് ഫെല്ലോഷിപ്പ് എന്നിവ ഒഴിവാക്കിയതും, തിടുക്കത്തിൽ ഫണ്ടിംഗ് നിർത്തലാക്കിയതിന്റെ ഭാഗമായിരുന്നു.
എസ്എഫ് ഐ ആവശ്യപ്പെടുന്നു
വിഷയങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള തീരുമാനം ഉടൻ പിൻവലിക്കുക.
സിഎസ്ഐആർ- ജിബിറ്റി കോഴ്സുകൾക്ക് കൂടുതൽ ജെആർഎഫ് ഫെല്ലോഷിപ്പുകൾ ഏർപ്പെടുത്തുക. ഫെല്ലോഷിപ്പുകൾ പൊതുവിൽ വർധിപ്പിക്കുക.
തീരുമാനം പിൻവലിക്കുന്നതിനായി ഗവേഷകരടക്കമുള്ള രാജ്യത്തെ മുഴുവൻ വിദ്യാർഥി സംഘടനകൾ , സയൻസ് കമ്യൂണിറ്റികൾ ഉന്നത വിദ്യാഭ്യാസ രംഗം എന്നിങ്ങനെ ഒരുമിച്ചുനിന്ന് സർക്കാർ തീരുമാനത്തെ എതിർത്തുതോൽപ്പിക്കണമെന്നും എസ്എഫ്ഐ പ്രസ്താവനയിൽ വ്യക്തമാക്കി.









0 comments