കേന്ദ്രസർക്കാരിനെതിരായ തൊഴിലാളിവർഗത്തിന്റെ പണിമുടക്കിന് പിന്തുണയുമായി എസ്എഫ്ഐ

sfi
വെബ് ഡെസ്ക്

Published on Jul 09, 2025, 03:40 PM | 1 min read

ന്യൂഡൽഹി : ബിജെപി- ആർ‌എസ്‌എസ് കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിലുള്ള ചങ്ങാത്ത മുതലാളിത്തത്തിനെതിരായ പോരാട്ടത്തിൽ തൊഴിലാളിവർഗത്തിന് പിന്തുണ നൽകുമെന്ന് എസ്എഫ്ഐ. സംയുക്ത ട്രേഡ് യൂണിയന്റെ രാജ്യവ്യാപക തൊഴിലാളി പണിമുടക്കിനെ പിന്തുണച്ച എസ്‌എഫ്‌ഐ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യയെയും കൊൽക്കത്തയിലെ മറ്റ് എസ്എഫ്ഐ പ്രവർത്തകരെയും അറസ്റ്റ് ചെയ്തതിനെ എസ്എഫ്ഐ അപലപിച്ചു.


ബിജെപി-ആർഎസ്എസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമം ഉൾപ്പെടെയുള്ള ഗുരുതരമായ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ യോജിച്ച നടപടിക്ക് രാജ്യത്തെ തൊഴിലാളിവർഗം ആഹ്വാനം ചെയ്തിട്ടുണ്ട്. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ കോർപ്പറേറ്റ് പക്ഷപാതത്തിനെതിരായ രാജ്യത്തെ തൊഴിലാളിവർഗത്തിന്റെ പോരാട്ടത്തിൽ എസ്‌എഫ്‌ഐ പിന്തുണ പ്രഖ്യാപിക്കുന്നു. കേന്ദ്ര സർക്കാരും ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളും തൊഴിലാളികളുടെ സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചു. ഇത് അവരുടെ തൊഴിലാളി വിരുദ്ധ സ്വഭാവമാണ് തുറന്നുകാട്ടുന്നത്.


പശ്ചിമ ബംഗാളിൽ ഭരണം നടത്തുന്ന ടിഎംസി സർക്കാർ, തൊഴിലാളികളുടെ പണിമുടക്കിനെ മൃഗീയമായ ബലപ്രയോഗത്തിലൂടെ അടിച്ചമർത്താൻ ശ്രമിച്ചു. കേന്ദ്രത്തിലെ ബിജെപി ഭരണത്തിന്റെ ജൂനിയർ പങ്കാളിയെപ്പോലെയാണ് ടിഎംസി സർക്കാർ പെരുമാറുന്നത്. ഇത്തരം നടപടികളെ ശക്തമായി അപലപിക്കുന്നതായും എസ്‌എഫ്‌ഐ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home