ലെെം​​ഗികാതിക്രമം: വെെസ് ചാൻസലർക്ക് മാപ്പ് നൽകാം, പക്ഷെ.. : സുപ്രീംകോടതി

firecracker ban
വെബ് ഡെസ്ക്

Published on Sep 13, 2025, 05:42 PM | 1 min read

ന്യൂഡൽഹി: ബം​ഗാളിൽ ലെെം​ഗികാതിക്രമ കേസിൽ പെട്ട വെെസ് ചാൻസലർക്ക് മാപ്പ് നൽകാമെന്നും എന്നാൽ യൂണിവേഴ്സിറ്റി സർ‌ട്ടിഫിക്കറ്റിൽ ചെയ്ത തെറ്റ് സംബന്ധിച്ച് വിശദീകരിക്കുമെന്നും സുപ്രീംകോടതി. പശ്ചിമ ബം​ഗാൾ ജുഡീഷ്യൽ സയൻസ് സർവകലാശാല വെെസ് ചൻസലർക്കാണ് പരമോന്നത കോടതി മുന്നറിയിപ്പ് നൽകിയത്. നിർമൽ കാന്തി ചക്രബർത്തിയോടാണ് കോടതിയുടെ ഓർമപ്പെടുത്തൽ.


ജസ്റ്റിസ് പങ്കജ് മിത്തൽ പ്രസന്ന ബി വാറൽ എന്നിവരടങ്ങിയ ബെഞ്ചാണ് അധ്യാപകർ നൽകിയ ഹർജി തള്ളിയെങ്കിലും ഇത്തരത്തിൽ വ്യക്തമാക്കിയത്. ക്ഷച്ചേക്കാം എന്നാൽ തെറ്റ് ചെയ്തവനെ അതെന്നും വേട്ടയാടുന്നതായിരിക്കും-കോടതി വ്യക്തമക്കി.


ചെയ്ത തെറ്റ് അയാളെ എക്കാലത്തും വേട്ടയാടുന്നതായിരിക്കും. അതിനാൽ പ്രതിയുടെ ഔദ്യോ​ഗിക പ്രവൃത്തിജീവിതം സംബന്ധിച്ച ഈ ചെയ്തികൾ പരാമർശിക്കുന്നതായിരിക്കും. തനിക്ക് മാത്രം ബാധ്യതപ്പെട്ട ഈ പ്രശ്നം സ്വയം അനുഭവിക്കേണ്ടതായിരിക്കും-കോടതി വ്യക്തമാക്കി.


ഏപ്രിൽ 2023ൽനേരിട്ട അനുഭവത്തിന് ഡിസംബർ 26 , 2023 ലാണ് അതിജീവിത കേസ് നൽകിയിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ തന്നെ കേസ് കോടതി ഒഴിവാക്കുകയായിരുന്നു. പ്രാദേശിക പരാതി സമിതിയിലാദ്യം കേസ് നൽകിയെങ്കിലും അവിടേയും തള്ളുകയായിരുന്നു. കൃത്യമായ സമയത്തിനുള്ളിലല്ല കേസ് നർകിയത് എന്നതായിരുന്നു കാര്യം. കുറഞ്ഞ സമയമായ മൂന്ന് മാസത്തിനുള്ളിലോ പരമാവധി സമയമായ ആറുമാസത്തിനുള്ളിലോ കേസ് നൽകാൻ പെൺകുട്ടി തയ്യാറായില്ലെന്നത് തന്നെ കാര്യം.


വെെസ് ചാൻസലർ അതിജീവിതയെ ഓഫീസിലേക്ക് വിളിക്കുകയും ഒരുമിച്ച് ഭക്ഷണം കഴിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. ശരീരത്തിൽ സ്പർശിക്കുകയും ചെയ്തതോടെ താൽപര്യമില്ലെന്നും പ്രൊഫണൽ ബന്ധം മാത്രം മതിയെന്നും ഇവർ പറയുകയുമായിരുന്നു. എന്നാൽ ഇതിന് പിന്നാലെ ലെെം​ഗികതയ്ക്കും പ്രേരിപ്പിച്ചു. പിന്നീട് പ്രൊമോഷൻ തടഞ്ഞ് എക്സിക്യൂട്ടീവ് കൗൺസിലിനെ കൊണ്ട് പ്രതികാര നടപടിയും സ്വീകരിപ്പിച്ചു. റിസോർട്ടിലേക്ക് യാത്രപോകാമെന്ന് പറഞ്ഞപ്പോൾ അതും നിരസിച്ചതോടെ ഔദ്യോ​ഗിക ജീവിതം തകർത്ത് കളയുമെന്നായിരുന്നു ഭീഷണി. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ യുവതി കേസുമായി മുന്നോട്ടുപോവുകയായിരുന്നു.



സെന്റർ ഓഫ് ഫിനാൻഷ്യൽ റെ​ഗുലേറ്ററി ആന്റ് ​ഗവർണൻസ് സ്റ്റഡീസ് ഡയറക്ടർ സ്ഥാനത്ത് നിന്നും ഇവരെ നീക്കുകയും ചെയ്തിരുന്നു. തുടർ‌ന്ന് ഡയറക്ടർ സ്ഥാനത്ത് നിന്നും നീക്കിയത് ലെെം​ഗീകാതിക്രമമാണെന്ന് പറയാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ വിടുതൽ സർട്ടിഫിക്കറ്റിൽ ലെെം​ഗികാതിക്രമം സംബന്ധിച്ച് വിശദമായി വിശദീകരിക്കുമെന്ന് കോടതി വ്യക്തമാക്കി



deshabhimani section

Related News

View More
0 comments
Sort by

Home