അസമിലെ കൽക്കരി ഖനിയിൽ തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനത്തിന്‌ സൈന്യത്തിന്റെ സഹായം തേടി സർക്കാർ

kalkkari
വെബ് ഡെസ്ക്

Published on Jan 06, 2025, 09:12 PM | 1 min read

ന്യൂഡൽഹി > അസമിലെ കൽക്കരി ഖനിയിൽനിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്‌. ദിമ ഹസാവോ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഖനിയിലാണ്‌ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതെന്ന്‌ അധികൃതർ അറിയിച്ചു.


മേഖലയിൽ അപ്രതീക്ഷിതമായി വെള്ളം കയറിയതിനെ തുടർന്നാണ് അപകടമുണ്ടായത്‌. ഏകദേശം 15 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ്‌ റിപ്പോർട്ട്‌. എന്നാലും കണക്കുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കൃത്യമായ കണക്ക് ഇപ്പോൾ പറയാനാകില്ലയെന്ന്‌ ദിമ ഹസാവോ പൊലീസ് സൂപ്രണ്ട് (എസ്‌പി) മായങ്ക് കുമാർ ഝാ എഎൻഐയോട് പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ സേനയും ( എസ്ഡിആർഎഫ് ) ദേശീയ ദുരന്ത നിവാരണ സേനയും ( എൻഡിആർഎഫ് ) അപകടസ്ഥലത്തേക്ക്‌ പുറപ്പെട്ടതായും രക്ഷാപ്രവർത്തനത്തിന്‌ സൈന്യത്തിന്റെ സഹായം തേടിയിട്ടുള്ളതായും ഉദ്യോഗസ്ഥർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home