ക്രമക്കേടൊന്നുമില്ലെന്ന് സെബി; ഹിൻഡൻബർഗ് റിപ്പോട്ടിൽ അദാനിക്ക് ക്ലീന്‍ ചിറ്റ്

ന്യൂഡൽഹി: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട ക്രമക്കേട് ആരോപണങ്ങളില്‍ ഗൗതം അദാനിയെയും അദാനി ഗ്രൂപ്പിനെയും കുറ്റവിമുക്തമാക്കി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). ആരോപിച്ച ക്രമക്കേടുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും, ആരോപണങ്ങളൊന്നും തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നുമാണ് സെബിയുടെ കണ്ടെത്തൽ.
2023 ജനുവരി 24ന് യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ ഗവേഷണ സ്ഥാപനം ഹിൻഡൻബർഗ് റിസർച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ തുടർന്നാണ് അദാനി ഗ്രൂപ്പിനെതിരെ സെബി അന്വേഷണം ആരംഭിച്ചത്. അദാനി ഗ്രൂപ്പ് പതിറ്റാണ്ടുകളായി ഓഹരികളിൽ തട്ടിപ്പ് കാണിക്കുകയായിരുന്നു, യഥാർഥത്തിൽ ഉള്ളതിലും വളരെ ഉയർന്ന വിലയ്ക്കാണ് കമ്പനികളുടെ ഓഹരികൾ വിറ്റിരുന്നത് തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. റിപ്പോർട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് ഓഹരിവിപണിയിൽ അദാനി ഗ്രൂപ്പ് ഓഹരികൾ വൻ തകർച്ച നേരിട്ടിരുന്നു. സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിന് അദാനിയുടെ കമ്പനികളുമായുള്ള ബന്ധവും ഹിൻഡൻബർഗ് പുറത്തുകൊണ്ടുവന്നിരുന്നു.









0 comments