ദർഗ ഇടിച്ചു നിരത്തി ; ഉത്തരാഖണ്ഡ്‌ 
സർക്കാരിന്‌ നോട്ടീസ്‌

sc notice to utharakhand government
വെബ് ഡെസ്ക്

Published on May 14, 2025, 03:29 AM | 1 min read


ന്യൂഡൽഹി

രാജ്യത്തെ വഖഫ്‌ സ്വത്തുക്കളുടെ തൽസ്ഥിതി തുടരാനുള്ള ഇടക്കാല ഉത്തരവ്‌ ലംഘിച്ച്‌ 150 വർഷം പഴക്കമുള്ള ദർഗ ബുൾഡോസർ ഉപയോഗിച്ച്‌ തകർത്ത സംഭവത്തിൽ ഉത്തരാഖണ്ഡ്‌ സർക്കാരിന്‌ സുപ്രീംകോടതിയുടെ കോടതിഅലക്ഷ്യ നോട്ടീസ്‌. നടപടിക്കെതിരെ ദർഗ ഭാരവാഹികൾ നൽകിയ ഹർജിയിലാണ്‌ നിയുക്ത ചീഫ്‌ ജസ്റ്റിസ്‌ ബി ആർ ഗവായ്‌, ജസ്റ്റിസ്‌ അഗസ്റ്റിൻ ജോർജ് എന്നിവരുടെ ബെഞ്ചിന്റെ നട
പടി.


ഏപ്രിൽ 25ന്‌ ഡെറാഡൂണിലെ ഹസ്രത്ത് കമാൽ ഷാ ദർഗ മുൻകൂർ നോട്ടീസുപോലുമില്ലാതെ നഗരസഭ പൊളിച്ചെന്നാണ്‌ ഹർജി. 1982-ൽ ലഖ്‌നൗ സുന്നി സെൻട്രൽ ബോർഡ് ഓഫ് വഖഫ്‌സിൽ രജിസ്റ്റർ ചെയ്‌ത ദർഗ 1986ൽ വഖഫായി വിജ്ഞാപനം ചെയ്‌തിട്ടുണ്ടന്ന്‌ അഭിഭാഷകൻ ഫുസൈൽ അഹമ്മദ് അയൂബി വ്യക്തമാക്കി. അനധികൃത നിർമാണമെന്ന്‌ ആരോപിച്ചായിരുന്നു ബുൾഡോസർ രാജ്‌. മുഖ്യമന്ത്രിയുടെ പോർട്ടലിൽ നൽകിയ പരാതിയുടെ പേരിലായിരുന്നു ഇടിച്ചു നിരത്തൽ. 150 വർഷത്തെ പഴക്കമുള്ള ദർഗയുടെ എല്ലാ രേഖയും കൈയിലുണ്ടായിട്ടും ഒറ്റ രാത്രികൊണ്ട് ഇടിച്ചു നിരത്തുകയായിരുന്നു.


വഖഫ്‌ സ്വത്തുക്കളുടെ സ്വഭാവം മാറ്റില്ലെന്ന കേന്ദ്രസർക്കാരിന്റെ ഉറപ്പും ലംഘിക്കപ്പെട്ടെന്ന്‌ ഹർജിക്കാർ അറിയിച്ചു. തുടർന്ന്‌ സംസ്ഥാന സർക്കാരിനും നഗരഭസഭയ്‌ക്കും ജില്ലാ മജിസ്‌ടേട്ടിനും സുപ്രീംകോടതി നോട്ടീസ
യച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home