'ടീമില്‍ എല്ലാവർക്കും തുല്യപ്രാധാന്യമാണ് നല്‍കുന്നത്'; ഗംഭീറിനെയും സൂര്യയെയും പുകഴ്ത്തി സഞ്ജു

sanjui.
വെബ് ഡെസ്ക്

Published on Sep 21, 2025, 07:05 PM | 1 min read

ന്യൂഡൽഹി: എല്ലാ താരങ്ങൾക്കും തുല്യപ്രാധാന്യമാണ് ഇന്ത്യൻ ടീമിൽ‌ നൽകുന്നതെന്ന് സഞ്ജു സാംസൺ. ഒമാനെതിരെ ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ട വിജയത്തിന് ശേഷം ബിസിസിഐ പങ്കിട്ട വീഡിയോയിൽ കോച്ച് ​ഗൗതം ​ഗംഭീറിനെയും ക്യാപ്റ്റൻ‌ സൂര്യകുമാർ യാദവിനെയും ഇതിൽ നിർണായക പങ്കുണ്ടെന്നും സഞ്ജു പറഞ്ഞു.


"ഇത്തരം അന്തരീക്ഷം നിങ്ങളിൽ നിന്ന് ഏറ്റവും മികച്ചതിനെ പുറത്തുകൊണ്ടുവരാൻ സഹായിക്കുമെന്നാണ് ഞാൻ‌ കരുതുന്നത്. ഈ ഫോർമാറ്റിൽ അതുതന്നെയാണ് വേണ്ടത്. വളരെ സ്വതന്ത്രനും ഉത്തരവാദിത്തമുള്ളവനുമായിരിക്കണം. ടീമിനും സഹതാരങ്ങൾക്കും സ്വാതന്ത്ര്യം നൽകുന്ന രീതി മികച്ചതാണെന്നാണ് എനിക്ക് തോന്നുന്നത്"– സഞ്ജു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home