മലയാളിവൈദികനെ 
പള്ളിയില്‍ കയറി ആക്രമിച്ചു ;  അക്രമം പൊലീസ്‌ നോക്കിനിൽക്കെ

sanghparivar attack
avatar
അഖില ബാലകൃഷ്‌ണൻ

Published on May 27, 2025, 03:30 AM | 1 min read


ന്യൂഡൽഹി

ഛത്തീസ്‌ഗഡിൽ മലയാളിവൈദികനെയും കുടുംബത്തെയും സംഘപരിവാറുകാര്‍ പള്ളിയിൽ അതിക്രമിച്ചുകയറി ക്രൂരമായി മർദിച്ചു. 27 വർഷമായി കവർധയിൽ ഹോളി കിങ്‌ഡം സ്‌കൂൾ നടത്തുന്ന തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശിയായ ജോസ് തോമസിനെയാണ് പൊലീസുകാര്‍ നോക്കിനില്‍ക്കെ സംഘപരിവാർ അക്രമികൾ തല്ലിച്ചതച്ചത്. പിന്നാലെ മതംമാറ്റ നിരോധന നിയമപ്രകാരം പൊലീസ് ജോസ്‌ തോമസിനെ അറസ്റ്റുചെയ്‌തു.


മെയ്‌ 18ന്‌ പള്ളിയിൽ പ്രാർഥന നടക്കുമ്പോൾ ബജ്‌റംഗ്‌ദൾ, ആർഎസ്‌എസ്‌ പ്രവർത്തകർ മതപരിവർത്തനം ആരോപിച്ച്‌ ജയ്‌ശ്രീറാം വിളികളുമായിഅതിക്രമിച്ച്‌ കയറി മർദിക്കുകയായിരുന്നെന്ന്‌ ജോസ് തോമസ്‌ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. ഫീസടക്കാതെ രണ്ട്‌ കുട്ടികൾക്ക്‌ ടിസി നൽകില്ലെന്ന്‌ പറഞ്ഞതിന്റെ മറപറ്റിയായിരുന്നു അതിക്രമം.


"എന്നെയും കുടുംബത്തെയും പൊലീസിന്‌ മുന്നിൽവച്ച്‌ ആക്രമിച്ചു. പള്ളി പൊലീസ്‌ സീൽ ചെയ്‌തു. രാത്രി വീട്ടിലെത്തിയ പൊലീസ്‌ എന്നെ അറസ്റ്റ്‌ചെയ്‌തു' –-ജോസ് തോമസ്‌ പറഞ്ഞു. ജാമ്യംലഭിച്ച്‌ പുറത്തുവന്നപ്പോൾ കോടതിവളപ്പിലിട്ടും തല്ലി. തുടർന്ന്‌ വീടുപേക്ഷിച്ച്‌ കുടുംബത്തോടൊപ്പം മഹാരാഷ്‌ട്രയിൽ അഭയംതേടി. ഉത്തർപ്രദേശിനുപിന്നാലെ ക്രൈസ്‌തവർക്ക്‌ നേരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടക്കുന്ന സംസ്ഥാനമാണ്‌ ബിജെപി ഭരിക്കുന്ന ഛത്തീസ്‌ഗഡ്‌. 2024ൽ ക്രൈസ് തവർക്കെതിരെ 150 അക്രമസംഭവങ്ങളാണ്‌ റിപ്പോർട്ട്‌ ചെ
യ്‌തത്‌.



deshabhimani section

Related News

View More
0 comments
Sort by

Home