യുദ്ധവെറിക്കെതിരായ നിലപാട്‌ ; ദീപ്‌സിതയെയും ഐഷിയെയും കടന്നാക്രമിച്ച്‌ സംഘപരിവാർ

sanghaparivar cyber attack
വെബ് ഡെസ്ക്

Published on May 14, 2025, 03:36 AM | 1 min read


ന്യൂഡൽഹി

യുദ്ധത്തിനെതിരായ നിലപാട്‌ സ്വീകരിച്ചതിന്റെ പേരിൽ എസ്‌എഫ്‌ഐ ജോയിന്റ്‌ സെക്രട്ടറി ദീപ്‌സിത ദറിനും സെക്രട്ടറിയറ്റംഗം ഐഷി ഘോഷിനും എതിരെ സംഘപരിവാറുകാരുടെ കടുത്ത സൈബറാക്രമണം. സമാധാനത്തിനായി നിലകൊണ്ട ഇരുവർക്കുമെതിരായി വധഭീഷണിയും ബലാത്സംഗ ഭീഷണിയും മുഴക്കി. സൈബർ ആക്രമണത്തെ എസ്‌എഫ്‌ഐ പ്രസിഡന്റ്‌ വി പി സാനുവും ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസും അപലപിച്ചു.


ആക്രമണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഏറ്റുമുട്ടലിന്റെ ഘട്ടത്തിൽ വലിയ യുദ്ധവെറിയാണ്‌ തീവ്രവലതു ശക്തികൾ പരമ്പരാഗത മാധ്യമങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും ഉയർത്തിയത്‌. വെടിനിർത്തൽ പ്രഖ്യാപനം ഇക്കൂട്ടരെ കടുത്ത നിരാശയിലാഴ്‌ത്തി. വിദേശസെക്രട്ടറി വിക്രം മിസ്രിയെയും കുടുംബാംഗങ്ങളെയും പോലും കടന്നാക്രമിച്ചു. പഹൽഗാം ആക്രമണത്തിന്‌ ഇരയായവരുടെ കുടുംബാംഗങ്ങളെയും വേട്ടയാടി. ഇത്തരം സൈബർ ആക്രമണം നടത്തുന്നവരിൽ നല്ലൊരു പങ്കും ബിജെപി പ്രവർത്തകരാണ്‌. യുദ്ധവെറിയിലൂടെ മാധ്യമങ്ങൾ സൃഷ്ടിച്ചെടുത്ത മോദിയുടെ ‘യുദ്ധശേഷി’യിലുള്ള പ്രതീക്ഷകൾ തകർന്നതിലെ നിരാശയാണ്‌ ഇത്തരം ആക്രമണങ്ങൾക്ക്‌ അവരെ പ്രേരിപ്പിക്കുന്നത്‌–- സാനുവും മയൂഖും പ്രസ്‌താവനയിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home