കശ്‌മീരി വിദ്യാർഥികളെ വേട്ടയാടി സംഘപരിവാര്‍

ന്യൂഡൽഹി
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കശ്‌മീരി വിദ്യാർഥികൾക്ക് എതിരെ സംഘപരിവാര്‍ ആക്രമണം. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ കശ്‌മീരി വിദ്യാർഥികൾ പുറത്തുപോകണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുരക്ഷാദൾ ഭീഷണിസന്ദേശം പുറത്തിറക്കി.
ചണ്ഡിഗഡിൽ ഡെറാബസ്സിയിലെ യൂണിവേഴ്‌സൽ ഗ്രൂപ്പിന്റെ വിദ്യാഭ്യാസ്ഥാപനങ്ങളുടെ ഹോസ്റ്റലിൽ കശ്‌മീരി വിദ്യാർഥികളെ കൈയേറ്റം ചെയ്‌തെന്ന് ജമ്മു കശ്‌മീർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ അറിയിച്ചു. അർധരാത്രി മാരകായുധങ്ങളുമായി എത്തിയവർ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി വസ്‌ത്രങ്ങൾ വലിച്ചുകീറി. ഒരു വിദ്യാർഥിക്ക് പരിക്കേറ്റു.
നോയിഡയിലെ അമിറ്റി, ഹിമാചൽപ്രദേശിലെ അർണി സർവകലാശാലകളിലും ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ വിദ്യാഭ്യാസസ്ഥാപനത്തിലും സമാന സംഭവങ്ങളുണ്ടായി.
വാടകവീടുകൾ ഒഴിയണമെന്നും ആവശ്യപ്പെടുന്നുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് കൂടുതൽ സംഭവങ്ങളുണ്ടായത്.
കശ്‌മീരി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ജമ്മു കശ്‌മീർ മുഖ്യമന്ത്രി മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള മറ്റ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.









0 comments