തമിഴ്‌നാട്ടിൽ സാംസങ്‌ തൊഴിലാളികൾ സമരം അവസാനിപ്പിച്ചു

SAMSUNG INDIA STRIKE
വെബ് ഡെസ്ക്

Published on Mar 08, 2025, 09:44 AM | 1 min read

ചെന്നൈ: തമിഴനാട്ടിലെ ശ്രീപെരുമ്പത്തൂർ സാംസങ്‌ പ്ലാന്റിൽ സിഐടിയു നേതൃത്വത്തിൽ ഒരുമാസത്തിലധികമായി തൊഴിലാളികൾ തുടരുന്ന പണിമുടക്ക്‌ അവസാനിപ്പിച്ചു. ശനിയാഴ്‌ച മുതൽ തൊഴിലാളികൾ ജോലിയിൽ പ്രവേശിക്കും.


23 തൊഴിലാളികളിൽ കമ്പനി അകാരണമായി അടിച്ചേൽപ്പിച്ച അച്ചടക്കനടപടി പിൻവലിച്ചതായുള്ള ഉറപ്പുലഭിച്ചതായി സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ എ സൗന്ദരരാജൻ അറിയിച്ചു. ഫെബ്രുവരി അഞ്ചിന്‌ ആരംഭിച്ച പ്രതിഷേധം കാഞ്ചീപുരത്തെ മറ്റ്‌ വ്യവസായശാലകളിലേക്ക്‌ വ്യാപിപ്പിക്കുമെന്ന്‌ തൊഴിലാളികൾ മുന്നറിയിപ്പ്‌ നൽകിയതോടെയാണ്‌ കമ്പനി ചർച്ചയ്ക്ക്‌ തയാറായത്‌.



deshabhimani section

Related News

View More
0 comments
Sort by

Home