ഹിസാറിൽ സദ്‌ഭാവനാ മഞ്ചിന്റെ ഇഫ്‌താർ

A A RAHIM
avatar
സ്വന്തം ലേഖകൻ

Published on Mar 24, 2025, 12:30 AM | 1 min read

ഹിസാർ (ഹരിയാന): മതമൈത്രിയുടെ സന്ദേശം പകർന്ന്‌ ഹിസാറിൽ സദ്‌ഭാവനാ മഞ്ചിന്റെ ഇഫ്‌താർ വിരുന്ന്‌. 1992ൽ ബാബറി മസ്‌ജിദ്‌ തകർക്കപ്പെട്ട കാലം മുതൽ ഹിസാറിലും സമീപപ്രദേശങ്ങളിലും മതസൗഹാർദത്തിനായി മുൻകൈയെടുത്ത്‌ പ്രവർത്തിക്കുന്ന സംഘടനയാണ്‌ സിപിഐ എം നേതൃത്വത്തിലുള്ള സദ്‌ഭാവനാ മഞ്ച്‌. ബാബറി മസ്‌ജിദ്‌ തകർത്തതിന്‌ പിന്നാലെ ഹിസാറിലും സമീപ ജില്ലകളിലും വർഗീയ കലാപങ്ങൾക്ക്‌ സംഘപരിവാർ സംഘടനകൾ ശ്രമിച്ചിരുന്നു.


ഈ ഘട്ടത്തിലാണ്‌ സിപിഐ എം സദ്‌ഭാവനാ മഞ്ചിന്‌ രൂപംനൽകിയത്‌. 2017ൽ ഹിസാറിൽ ബജ്‌റംഗ്‌ദൾ ക്രിമിനലുകൾ മസ്‌ജിദ്‌ തകർത്തു. സദ്‌ഭാവനാ മഞ്ചിന്റെ പ്രവർത്തനങ്ങൾ സജീവമാക്കി സിപിഐഎം ആണ്‌ അന്നും സംഘർഷസാഹചര്യം ഇല്ലാതാക്കിയത്‌. ജാട്ട്‌ ധർമശാലയിൽ നടന്ന ഇഫ്‌താർ വിരുന്നിൽ രാജ്യസഭാംഗം എ എ റഹിം മുഖ്യാതിഥിയായി. വർഗീയഫാസിസത്തെ മതസാഹോദര്യമുയർത്തി ചെറുക്കണമെന്ന്‌ റഹിം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home