"വിലങ്ങുവെച്ച് നാടുകടത്തിയത് യുഎസിന്റെ നയം"; ട്രംപിനെ ന്യായീകരിച്ച് വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് 104 ഇന്ത്യക്കാരെ ട്രംപ് സര്‍ക്കാര്‍ വിലങ്ങണിയിച്ച് നാടുകടത്തിയതിനെ ന്യായീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.
വിലങ്ങുവെച്ച് നാടുകടത്തിയത് അമേരിക്കയുടെ നയമാണെന്നും സ്‌ത്രീകളെയും കുട്ടികളെയും വിലങ്ങണിയിച്ചില്ലെന്നുമാണ് ജയശങ്കറിന്റെ ന്യായീകരണം. നാടുകടത്തൽ പുതിയ കാര്യമല്ല. ഇതിനു മുമ്പും അമേരിക്ക ഇന്ത്യക്കാരെ നാടുകടത്തിയിട്ടുണ്ടെന്ന് ജയശങ്കർ പറഞ്ഞു. എന്നാൽ ഇതിനെ പ്രതിപക്ഷം ശക്തമായി എതിർത്തു. വിദേശകാര്യ മന്ത്രിയുടെ പ്രതികരണം തൃപ്‌തികരമല്ലെന്നും ഭീകരവാദികളോട് പെരുമാറുന്നതുപോലെയാണ് കുടിയിറക്കപ്പെട്ട ഇന്ത്യക്കാരോട് പെരുമാറിയതെന്നും രൺദീപ് സുർജെവാല പറഞ്ഞു. അമേരിക്കയിൽ എത്ര ഇന്ത്യക്കാരുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കണം. കൊളംബിയയെപ്പൊലെ ഇന്ത്യ എന്തുകൊണ്ട് പ്രതിരോധിച്ചില്ല എന്നും പ്രതിപക്ഷം ചോദിച്ചു. ഇന്ത്യയിലെത്തിയ അവരെ ഇന്ത്യൻ ഗവൺമെന്റും അപമാനിക്കുകയാണുണ്ടായതെന്നും ഹരിയാന സർക്കാർ ജയിൽ വാഹനത്തിലാണ് അവരെ കൊണ്ടുപോയതെന്നും പ്രതിപക്ഷം പറഞ്ഞു.
ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരെ ലൊകമെമ്പാടും പ്രതിഷേധമുയരുമ്പോഴും ഇന്ത്യൻ സർക്കാർ ട്രംപനുകൂല നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ഇന്ത്യൻ പൗരന്മാരോടുള്ള അമേരിക്കയുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തെ എതിർക്കാത്തതിലൂടെ അമേരിക്കയുടെ നടപടികൾക്ക് വഴങ്ങിക്കൊടുക്കുന്ന മോദി സർക്കാരിന്റെ ഭീരുത്വമാണ് പ്രകടമാകുന്നതെന്ന് സിപിഐ എം വ്യക്തമാക്കിയിരുന്നു.









0 comments