തെളിവുകള്‍ എവിടെപ്പോയി : രോഹിണി സാലിയാൻ

മംഗളൂരു
മാലേഗാവ് സ്‌ഫോടനക്കേസിൽ പ്രതീക്ഷിച്ച വിധിയാണുണ്ടായതെന്ന് കേസിലെ മുൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രോഹിണി സാലിയാൻ. യഥാർഥ തെളിവുകളില്ലെങ്കിൽ മറ്റെന്താണ് പ്രതീക്ഷിക്കാനാകുകയെന്നും ബിജെപി മുൻ എംപി പ്രഗ്യാ സിങ് ഠാക്കൂർ അടക്കമുള്ള പ്രതികളെ വെറുതെവിട്ട കോടതി വിധിയെക്കുറിച്ച് അവർ പ്രതികരിച്ചു. ‘ഇത് സംഭവിക്കുമെന്ന് അറിയാമായിരുന്നു. 2017മുതൽ ഞാൻ കേസിന് പുറത്താണ്.
പ്രോസിക്യൂട്ടറായിരുന്നപ്പോൾ ഞാൻ നൽകിയ നിരവധി തെളിവുകളെല്ലാം സുപ്രീംകോടതി അംഗീകരിച്ചതാണ്. അതെല്ലാം എവിടെയാണ് അപ്രത്യക്ഷമായത്? വിധിയിൽ നിരാശയില്ല; ഇത് നിത്യസംഭവമാണ്. സത്യം പുറത്തുവരണമെന്ന് ആർക്കും ആഗ്രഹമില്ല–- രോഹിണി പറഞ്ഞു.’ മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുതൽ കേസിലെ പ്രതികൾക്കെതിരെ മൃദുസമീപനം സ്വീകരിക്കാൻ തന്റെ മുകളിൽ സമ്മർദമുണ്ടെന്ന് മുമ്പ് രോഹിണി സാലിയാൻ തുറന്നുപറഞ്ഞിരുന്നു. തുടർന്ന് ഇവർ പ്രോസിക്യൂട്ടർ സ്ഥാനം രാജിവച്ചു.









0 comments