ഞങ്ങൾ വിഷം കുടിക്കുന്നു, മരിക്കുന്നു: ഋഷഭ് പന്തിന്റെ ജീവൻ രക്ഷിച്ച യുവാവ് പറഞ്ഞു -വീഡിയോ പുറത്ത്

ന്യൂഡൽഹി> ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ജീവൻ രക്ഷപ്പെടുത്തിയ യുവാവ് കാമുകിക്കൊപ്പെം ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന ദൃശ്യങ്ങൾ പുറത്ത് . ഇവർ ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന ഫേസ്ബുക്ക് വീഡിയോ ആണ് പുറത്തുവന്നത്
ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാനാകുന്നില്ലെങ്കിൽ ഒരുമിച്ച് മരിക്കാമല്ലോ- 21 കാരി മനു കശ്യപും 25 കാരൻ രജത്ത് കുമാറും പറയുന്നു. ഉത്തർപ്രദേശിലെ മുസഫർ നഗറിൽ ഫെബ്രുവരി 9 ന് ചിത്രീകരിച്ച വീഡിയോ ആണ് പുറത്തുവന്നത്. കശ്യപ് ചികിത്സയിൽ മരിക്കുകയും രജത്ത് മരണത്തോട് മല്ലടിച്ച് ആശുപത്രിയിൽ തുടരുകയുമാണ്.
പ്രണയത്തിലായിരുന്ന ഇരുവരുടേയും കല്യാണത്തിന് ജാതി വ്യത്യാസം വിലങ്ങുതടിയായി. കുടുംബങ്ങൾ ഇതുമൂലം എതിർക്കുകയായിരുന്നു. ഇതിവരെ ആത്മഹത്യയിലേക്കെത്തിച്ചു. കുമാർ കശ്യപിനെ തട്ടിക്കൊണ്ടുപോയി വിഷംകൊടുത്തു കൊല്ലുകയായിരുന്നുവെന്ന് കശ്യപിന്റെ അമ്മ ആരോപിച്ചു.
അതേ സമയം, വൻ ദുരന്തമാകേണ്ട കാറപകടത്തിൽ നിന്നും ഋഷഭ് പന്തിനെ ഒരിക്കൽ രജത്തും സുഹൃത്ത് നിഷുകുമാറും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഇതിന്റെ പേരിൽ ഇവർ ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. 2011 ഡിസംബറിനായിരുന്നു സംഭവം. ഡൽഹിയിൽ നിന്നും ഉത്തരാഖണ്ഡിലേക്ക് തന്റെ മെഴ്സഡസുമായി പോകും വഴി റൂർക്കിയിൽ വച്ചായിരുന്നു അപകടം. റിഷഭ് പന്തിന്റെ വാഹനത്തിന് തീപിടിക്കുകയായിരുന്നു
ഡിവെെഡറിൽ കയറിയ വാഹനം കത്തിയമർന്നു. തൊട്ടടുത്ത ഫാക്ടറിയിൽ തൊഴിൽ ചെയ്തിരുന്ന രജത്തും നിഷുവും അപകടം കാണുകയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിലേർപ്പെടുകയുമായിരുന്നു. ആരാണെന്നറിയാതെ കത്തിപ്പടർന്നിരുന്ന വണ്ടിയിൽ നിന്നും ആളെ വലിച്ചുപുറത്തിടുകയും അടിയന്തിര മെഡിക്കൽ സഹായം നൽകുകയും ചെയ്തു
ഇവരെ ഹീറേസ് എന്ന് വിളിച്ച പന്ത് സഹായത്തിന് നന്ദിയർപ്പിച്ച് രണ്ട് പേർക്കിരുന്ന് സഞ്ചരിക്കാവുന്ന സ്കൂട്ടറും സമ്മാനമായി നൽകി.









0 comments