ക്രമസമാധാനം പറഞ്ഞ് മതസ്വാതന്ത്ര്യം നിഷേധിക്കാനാകില്ല: മദ്രാസ് ഹൈക്കോടതി

ചെന്നൈ : ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന ആശങ്കയുടെ പേരിൽ മാത്രം മതസ്വാതന്ത്ര്യം നിഷേധിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. സ്വന്തം ഭൂമിയില്‍ ബൈബിള്‍ സ്റ്റഡി സെന്റര്‍ നിര്‍മിക്കാനുള്ള അനുമതി നിഷേധിച്ചതിനെതിരെ കന്യാകുമാരി എരിച്ചമാമ്മൂട്ട് വില്ലയിലെ സിഎസ്ഐ ചര്‍ച്ച് ജില്ലാ സെക്രട്ടറി ജേക്കബ് സഹരിയ നൽകിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.
പ്രദേശത്തുള്ള മറ്റു മതവിശ്വാസികള്‍ക്ക് എതിര്‍പ്പുണ്ടെന്നും അനുമതി നൽകിയാൽ പ്രദേശത്ത് ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് ആര്‍ഡിഒ റിപ്പോര്‍ട്ട് നൽകി. എന്നാൽ പ്രദേശത്ത് ഭയാനക സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 26 ഉറപ്പുനൽകുന്ന മതപരമായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന ആശങ്കയുടെ പേരിൽ മാത്രം തടയാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി അനുമതി നിഷേധിച്ച കലക്ടറുടെ ഉത്തരവ് റദ്ദാക്കി.









0 comments