രേണുകസ്വാമി വധക്കേസ്; കന്നഡ നടി പവിത്രയുടെ ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: രേണുകസ്വാമി എന്ന യുവാവിനെ വധിച്ചകേസില്‍ പ്രതിയും കന്നഡ നടിയുമായ പവിത്ര ഗൗഡയുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. മുൻ ഉത്തരവ് പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ജെ ബി പർദ്ദിവാല, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റെ നടപടി.
കേസിലെ മുഖ്യപ്രതിയും നടനുമായ ദർശൻ, പവിത്ര, മറ്റ് പ്രതികൾ എന്നിവർക്ക് ഹൈക്കോടതി ജാമ്യം നൽകിയത് വിവേചനാധികാരം യാന്ത്രികമായി വിനിയോഗിച്ചാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
പവിത്രയെ ശല്യപ്പെടുത്തിയെന്ന് എന്നാരോപിച്ചാണ് ആരാധകനായ രേണുകസ്വാമിയെ തട്ടിക്കുക്കൊണ്ടുപോയി ദർശനും സംഘവും കൊലപ്പെടുത്തിയെന്നാണ് കേസ്.









0 comments