രൺവീർ അല്ലാബാദിയയ്ക്ക് ആശ്വാസം; പാസ്‌പോർട്ട് വിട്ടുനൽകാൻ സുപ്രീംകോടതി അനുമതി

ന്യൂഡൽഹി: വിവാദ പരാമർശത്തെ തുടർന്ന് തടഞ്ഞുവച്ച യൂട്യൂബർ രൺവീർ അല്ലാബാദിയയുടെ പാസ്പോർട്ട് വിട്ടുനൽകാൻ സുപ്രീംകോടതി അനുമതി നൽകി. ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് വ്യവസ്ഥയിൽ ഇളവ് വരുത്തിയത്. അസം, മഹാരാഷ്ട്ര സർക്കാരുകൾ രൺവീറിനെതിരായ അന്വേഷണം പൂർത്തിയായതായി അറിയിച്ചതിനെത്തുടർന്നാണ് പാസ്പോർട്ട് വിട്ടുനൽകാൻ ഉത്തരവിട്ടത്.
പാസ്‌പോർട്ട് തിരികെ ലഭിക്കുന്നതിനായി മഹാരാഷ്ട്ര സൈബർ പോലീസ് ബ്യൂറോയെ സമീപിക്കാൻ രൺവീറിനോട് ബെഞ്ച് ആവശ്യപ്പെട്ടു. ഫെബ്രുവരി 18 ന്, ഒരു യൂട്യൂബ് ഷോയ്ക്കിടെ നടത്തിയ പരാമർശങ്ങളുടെ പേരിൽ രൺവീറിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിൽ സമർപ്പിച്ച ഒന്നിലധികം എഫ്‌ഐആറുകളിൽ രൺവീറിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞിരുന്നു.
"ധാർമ്മികതയും മാന്യതയും" നിലനിർത്തി എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകർക്ക് അനുയോജ്യമായ രീതിയിൽ "ദി രൺവീർ ഷോ" എന്ന പോഡ്‌കാസ്റ്റ് പുനരാരംഭിക്കാൻ മാർച്ച് 3 ന് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. സമയ് റെയ്‌നയുടെ "ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്" എന്ന യൂട്യൂബ് ഷോയിൽ മാതാപിതാക്കളെയും ലൈംഗികതയെയും കുറിച്ച് നടത്തിയ പരാമർശത്തിലാണ് രൺവീർ അല്ലാബാദിയക്കെതിരെ കേസെടുത്തത്.









0 comments