തെളിവ് നശിപ്പിക്കാൻ ജെസിബി ഉപയോഗിച്ചു: കുഭമേളയിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പുറത്തുവിടണമെന്ന് അഖിലേഷ് യാദവ്

ന്യൂഡൽഹി : കുംഭമേളയിൽ മരിച്ചവരുടെ യഥാർഥ കണക്കുകൾ പുറത്തുവിടണമെന്ന് സമാജ്‍വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ്. സർക്കാർ യഥാർഥ കണക്കുകൾ മറച്ചുവയ്ക്കുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. പാർലമെന്റിലെ ബജറ്റ് സെഷനിൽ സംസാരിക്കവെയാണ് ഔദ്യോഗിക കണക്കുകൾ പുറത്തുപറയണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടത്.
സർക്കാർ കൃത്യമല്ലാത്ത കണക്കുകളാണ് നൽകുന്നത്. മഹാകുംഭമേളയിൽ എത്ര പേർ മരിച്ചുവെന്ന് കൃത്യമായ കണക്ക് നൽകണം. കുംളമേളയെപ്പറ്റിയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ എല്ലാ പാർടികളെയും ഉൾക്കൊള്ളിച്ച് മീറ്റിങ്ങ് നടത്തണം. കുംഭമേളയുടെ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ യുപി സർക്കാർ പൂർണമായും പരാജയപ്പെട്ടു. മേളയുടെ നടത്തിപ്പ് ഉടൻ തന്നെ സൈന്യത്തിന് കൈമാറണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
മരണത്തിന്റെ തെളിവുകൾ നശിപ്പിക്കാൻ യുപി സർക്കാർ ജെസിബി ഉപയോഗിച്ചുവെന്നും അഖിലേഷ് ആരോപിച്ചു. 30 പേർ മരിച്ചതായും 60 പേർക്ക് പരിക്കേറ്റതായുമാണ് യുപി സർക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാൽ മരമസംഖ്യ ഇതിലും അധികമാണെെന്നും അഖിലേഷ് യാദവ് പറഞ്ഞു.









0 comments