ചെങ്കോട്ട സ്ഫോടനം
മൂന്നാമത്തെ കാർ മാരുതി ബ്രെസ്സ, കണ്ടെത്താൻ അന്വേഷണ ഏജൻസികൾ

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന മൂന്നാമത്തെ കാറിനായി ഒന്നിലധികം സുരക്ഷാ ഏജൻസികൾ തെരച്ചിൽ തുടങ്ങി. വിവിധ സംസ്ഥാനങ്ങളിലായി അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം ഒരു വെളുത്ത ഹ്യുണ്ടായ് ഐ20 പൊട്ടിത്തെറിച്ച് 12 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഉൾപ്പെട്ടിരിക്കാമെന്ന് കരുതുന്ന രണ്ടാമത്തെ വാഹനം - ചുവന്ന ഫോർഡ് ഇക്കോസ്പോർട്ട് - ഫരീദാബാദിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
മൂന്നാമത് ഒരു കാർ കൂടി സംശയത്തിന്റെ നിഴലിലായിരുന്നു. മാരുതി ബ്രെസ്സയാണെന്ന് സംശയിക്കുന്ന ഈ കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല.
"ഈ മൂന്നാമത്തെ കാർ പ്രതികൾ രഹസ്യാന്വേഷണത്തിനോ രക്ഷപ്പെടലിനോ ഉപയോഗിച്ചതായി സംശയിക്കുന്നു. മൂന്നാമത്തെ കാറിനായി ഒന്നിലധികം സംഘങ്ങൾ തിരയുന്നു," വൃത്തങ്ങൾ പറഞ്ഞു.
ഡൽഹി-എൻസിആറിലും സമീപ സംസ്ഥാനങ്ങളിലും മാരുതി ബ്രെസ്സ കണ്ടെത്തുന്നതിനായി തിരച്ചിൽ നടക്കുന്നു.









0 comments