ഭീകരര്‍ വാങ്ങിയ രണ്ടാമത്തെ കാർ ഹരിയാനയിൽ കണ്ടെത്തി

ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തിലെ പ്രതികൾ വാങ്ങിയ രണ്ടാമത്തെ കാറായ ചുവന്ന ഫോർഡ് ഇക്കോസ്പോർട്ട് കാർ കണ്ടെത്തി. ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകം ഹരിയാനയിലെ ഖണ്ഡാവലി ഗ്രാമത്തിലെ ഒരു ഫാം ഹൗസിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാർ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. DL10CK0458 എന്ന നമ്പർ പ്ലേറ്റാണ് കാറിനുള്ളത്.
പ്രതിയുമായി ബന്ധമുള്ളവരുടെ കൈവശം ഈ ചുവന്ന കാർ ഉണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. കാറിനായി തിരച്ചിലിന് ഡൽഹി പൊലീസിന്റെ അഞ്ചിലധികം ടീമുകളെ വിന്യസിച്ചിരുന്നു.
ചുവന്ന ഫോർഡ് ഇക്കോസ്പോർട്ട് കാർ കേസിലെ പ്രധാന പ്രതിയായ ഡോ. ഉമർ ഉൻ നബിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. ഹരിയാനയിലെ ഫരീദാബാദിലുള്ള ആൽ-ഫലാഹ് മെഡിക്കൽ കോളേജിൽ പ്രവർത്തിച്ചിരുന്ന ഡോ. ഉമറാണ് സ്ഫോടനം നടന്ന ദിവസം ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നതെന്നാണ് സൂചന.
ഒക്ടോബർ 19 മുതൽ കാശ്മീരിലും ഫരീദാബാദിലും സുരക്ഷാ ഏജൻസികളുടെ തുടർച്ചയായ ഓപ്പറേഷനുകൾ കാരണം ഡോ. ഉമർ ഒളിവിടം മാറ്റിയതായി കണ്ടെത്തിയിരുന്നു.









0 comments