ട്രംപിന്റെ പകര ചുങ്കത്തിൽ നരേന്ദ്രമോദിയുടേത് നാണംകെട്ട കീഴടങ്ങൽ: പ്രകാശ് കാരാട്ട്

മധുര: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്ക് മുന്‍പില്‍ പ്രതികരിക്ക പോലും ചെയ്യാതെ നാണംകെട്ട് കീഴടങ്ങിയെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ കോഡിനേറ്റര്‍ പ്രകാശ് കാരാട്ട് . ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങൾക്ക് 26 ശതമാനം പകരചുങ്കം ഏർപ്പെടുത്തിയ ഡൊണൾഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ കുറിച്ച് സംസാരിക്കയായിരുന്നു കാരാട്ട്. അമേരിക്ക നടപ്പാക്കിയ അധികതീരുവയ്‌ക്കെതിരേ ഒരു വാക്കുപോലും മോദി സംസാരിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
അമേരിക്ക പകരച്ചുങ്കം ഏര്‍പ്പെടുത്തിയ പല രാജ്യങ്ങളിലെയും നേതാക്കന്മാര്‍ പ്രതിഷേധം അറിയിച്ചു. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രിയോ സര്‍ക്കാരോ ഒരുവാക്കു കൊണ്ടുപോലും പ്രതിഷേധിച്ചില്ല. അമേരിക്കയ്ക്ക് മുന്‍പാകെ നരേന്ദ്ര മോദിയുടെയും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെയും നാണംകെട്ട കീഴടങ്ങലാണിതെന്നും പറഞ്ഞു.
ഇന്ത്യയ്ക്ക് 26 ശതമാനം പകര ചുങ്കം
തീരുവയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇന്ത്യയുമായി ഇടപെടാന്‍ വളരെ ബുദ്ധിമുട്ടാണെന്നായിരുന്നു ട്രമ്പിന്റെ വിശദീകരണം. വിവിധ രാജ്യങ്ങള്‍ യുഎസിന് മേല്‍ ചുമത്തുന്ന ചുങ്കവും തിരിച്ച് യുഎസ് ചുമത്തുന്ന ചുങ്കവും ഉള്‍പ്പെട്ട പട്ടിക ബുധനാഴ്ചയാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്.
റഷ്യയ്ക്കെതിരെ പകര ചുങ്കം പ്രഖ്യാപിച്ചിട്ടില്ല. ഇത് നിലവിൽ ഉപരോധം നിലനിൽക്കുന്നതിലാണ് എന്നാണ് യു എസ് പ്രസ് സെക്രട്ടറി കരേലിൻ ലിവീറ്റ് ന്യായീകരിച്ചത്. എന്നാൽ മൌറീഷ്യസിനും ബ്രൂണേയ്ക്കും ഉൾപ്പെടെ അധിക ചുങ്കം ഏർപ്പെടുത്തിയിട്ടുണ്ട്. അവയെക്കാൾ അധികം വ്യാപാര ഇടപാടുകൾ ഇപ്പോഴും റഷ്യയുമായി തുടർന്നു വരുന്നുണ്ട്.









0 comments