റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി ആർബിഐ

മുംബൈ: രൂപയുടെ മൂല്യത്തിൽ നേരിട്ട സമ്മർദ്ദങ്ങൾ തുടരുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ 5.5 ശതമാനത്തിൽ തന്നെ നിലനിർത്താൻ തീരുമാനിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെ ഉൽപ്പന്നങ്ങൾക്കെതിരേ തീരുവ വർദ്ധിപ്പിക്കുമെന്ന ഭീഷണി തുടരുന്ന സാഹചര്യത്തിൽ രൂപയുടെ മൂല്യത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 16 പൈസയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയ കുറവ്.
നിഷ്പക്ഷ നിലപാട് തുടരാൻ എംപിസി ഏകകണ്ഠമായി തീരുമാനിച്ചതായി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ ഒരു പരിധിവരെ കുറഞ്ഞതായാണ് വിലയിരുത്തൽ. പക്ഷേ ആഗോള വ്യാപാര വെല്ലുവിളികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ആർബിഐ മേധാവി വിശദമാക്കി.









0 comments