കോട്ടയിലെ വിദ്യാർഥി ആത്മഹത്യകൾക്ക് കാരണം പ്രണയം: വിവാദ പരാമർശവുമായി ബിജെപി മന്ത്രി

ജയ്പൂർ : രാജസ്ഥാനിലെ എൻട്രൻസ് പരീശീലന ഹബ്ബായ കോട്ടയിൽ വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്നത് പ്രണയം കാരണമാണെന്ന വിവാദ പരാമർശവുമായി ബിജെപി മന്ത്രി. രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറാണ് വിവാദ പരാമർശം നടത്തിയത്.
ചില വിദ്യാർഥികൾ ആത്മഹത്യ ചെയ്യാനുള്ള കാരണം പ്രണയബന്ധങ്ങളാണെന്നായിരുന്നു മന്ത്രിയുടെ പരാമർശം. രക്ഷിതാക്കൾ വിദ്യാർഥികളെ ശ്രദ്ധിക്കണമെന്നും നിയന്ത്രിക്കണമെന്നും മന്ത്രി പറഞ്ഞു. മാതാപിതാക്കളുടെ നിയന്ത്രണം നഷ്ടപ്പെടുമ്പോഴാണ് വിദ്യാർഥികൾ തെറ്റായ തീരുമാനങ്ങളെടുക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്.
ഈ വർഷം ഇതുവരെ മാത്രം നാല് വിദ്യാർഥികളാണ് കോട്ടയിൽ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വർഷം 17പേരാണ് ഇവിടെ ആത്മഹത്യ ചെയ്തത്.









0 comments