'എല്ലാം ക്ലീൻ'; ട്രെയിനിൽ നിന്നും മാലിന്യം വലിച്ചെറിയുന്ന ഉദ്യോഗസ്ഥന്റെ വീഡിയോ വൈറൽ

മുംബൈ: ഓടുന്ന ട്രെയിനിൽ നിന്നും ഭക്ഷണമാലിന്യങ്ങൾ ഉൾപ്പെടെ പുറത്തേക്ക് വലിച്ചെറിയുന്ന റെയിൽവേ ഉദ്യോഗസ്ഥൻറെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സുബേദാർഗഞ്ച്-ലോകമാന്യ തിലക് സ്പെഷ്യൽ ഫെയർ എസ്എഫ് സ്പെഷ്യൽ ട്രെയിനിൽ നിന്നുള്ള ദശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
ട്രെയിനിൽ നിന്ന് നിറഞ്ഞുകവിഞ്ഞ മാലിന്യക്കൂമ്പാരം ട്രാക്കിലേക്ക് റെയിൽവേ ജീവനക്കാരൻ വലിച്ചെറിയുന്നതും മാലിന്യം ട്രാക്കിലേക്ക് വലിച്ചെറിയരുതെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. വീഡിയോയ്ക്കെതിരെ വ്യാപക വിമർശനമുയർന്നതിന് പിന്നാലെ മറുപടിയുമായി റെയിൽവേ രംഗത്തെത്തി.
ഇന്ത്യൻ റെയിൽവേയിൽ മാലിന്യ നിർമാർജനത്തിന് നല്ല സംവിധാനം ഉണ്ടെന്നും ജീവനക്കാരനെ നീക്കം ചെയ്യുകയും കനത്ത പിഴ ചുമത്തുകയും ചെയ്തിട്ടുണ്ടെന്നും റെയിൽവേ ഔദ്യോഗിക ട്വിറ്ററിൽ കുറിച്ചു. ട്രെയിനുകളുടെയും റെയിൽവേ പരിസരങ്ങളുടെയും ശരിയായ ശുചിത്വം ഉറപ്പാക്കാൻ ജീവനക്കാർക്ക് കൗൺസലിങ് നൽകുമെന്നും കുറിപ്പിൽ പറയുന്നു.









0 comments