അംഗീകാരം കിട്ടാത്ത ബിഎംഎസ് യൂണിയന് ഒത്താശചെയ്‌ത് റെയിൽവേ

ന്യൂഡൽഹി> ജീവനക്കാരുടെ ഹിതപരിശോധനയിൽ അംഗീകാരം ലഭിക്കാത്ത ബിഎംഎസ് യൂണിയന് ഔദ്യോഗിക സംവിധാനങ്ങളുടെ സൗകര്യം ലഭ്യമാക്കാൻ റെയിൽവേ ബോർഡ് ഉത്തരവ്. ഭാരതീയ റെയിൽവേ മസ്‌ദൂർ സംഘ് (ബിആർഎംഎസ്) പ്രതിനിധികൾക്ക് റെയിൽവേ ബോർഡ് തലത്തിൽ ഉദ്യോഗസ്ഥരെ കണ്ട് ചർച്ചകൾ നടത്താൻ അനുമതി നൽകണമെന്ന് ഉത്തരവ് പറയുന്നു.
ഡൽഹിയിൽ റെയിൽവേയുടെ താമസസൗകര്യങ്ങൾ ഇവർക്ക് ലഭ്യമാക്കുകയും ചെയ്യണം. ഇക്കഴിഞ്ഞ ഹിതപരിശോധനയിൽ 10.12 ശതമാനം വോട്ട് കിട്ടിയ ബിഎംഎസ് യൂണിയന് അംഗീകാരമില്ലെന്ന് ഉത്തരവിൽ സമ്മതിക്കുന്നുണ്ട്. ബിആർഎംഎസിന് 10.12 ശതമാനം വോട്ട് കിട്ടിയെന്ന അവകാശവാദം കണക്കിലെ കളിയാണ്.
മിക്ക സോണിലും 10 ശതമാനത്തിൽ താഴെയാണ് ഇവരുടെ വോട്ട് വിഹിതം. രണ്ടിടത്ത് മാത്രമാണ് രണ്ടക്കം കടന്നത്. എല്ലാ സോണിലും സാന്നിധ്യമുണ്ടെന്ന അവകാശവാദം ഉന്നയിച്ച് ബിആർഎംഎസ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേബോർഡിന്റെ ഉത്തരവ്.









0 comments