തമിഴ്‌നാട്ടില്‍ നിരോധിത സംഘടനകളുമായി ബന്ധമുള്ളവരെ തേടി എന്‍ഐഎ; റെയ്ഡ് തുടരുന്നു

ചെന്നൈ: നിരോധിത സംഘടനകളുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് തമിഴ്‌നാട്ടില്‍ എന്‍ഐഎ പരിശോധന. ചെന്നൈയില്‍ രണ്ടിടത്തും മയിലാടുതുറയില്‍ പതിനഞ്ച് സ്ഥലത്തും പരിശോധന നടക്കുകയാണ്.
നിരോധിക്കപ്പെട്ട സംഘടനകളുമായി ബന്ധമുണ്ട് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്. ഇതില്‍ പ്രധാനമായും മൂന്ന് വ്യക്തികളെയും അവരുമായി ബന്ധമുള്ളവരെയും കേന്ദീകരിച്ചാണ് റെയ്ഡ് എന്നാണ് വിവരം.
മൂന്ന് സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘമാണ് നടപടി തുടരുന്നത്. തമിഴ്‌നാട് പൊലീസും സ്ഥലത്തുണ്ട്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഒരേ സമയം മയിലാടുതുറയിലെ 15 ഇടത്തും ചെന്നൈയിലെ അഞ്ചിടത്തും റെയ്ഡ് തുടങ്ങിയത്
പരിശോധന ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ഒന്നര മാസമായി നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരുടെ വീട്ടില്‍ റെയ്ഡ് നടക്കുകയാണ്. രണ്ടുപേരെ കസ്റ്റഡിയിലെടുക്കുയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നിലവിലെ റെയ്ഡും എന്നാണ് വിവരം.









0 comments