തെരുവ് നായ നിയന്ത്രണത്തിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ഡൽഹിയിലെ തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കാനുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ രാഹുൽ ഗാന്ധി. പതിറ്റാണ്ടുകളായി പിന്തുടരുന്ന മാനുഷികവും ശാസ്ത്രീയവുമായ സമീപനങ്ങളിൽനിന്നുള്ള പിൻമാറ്റമായിരിക്കും ഇതെന്നാണ് സോഷ്യൽ മീഡിയയിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണം.
തെരുവുനായ ശല്യം രൂക്ഷമാകുകയും കുട്ടികളെയടക്കമുള്ള ജനങ്ങളെ കടിക്കുകയും നിരവധി പേർ ആശുപത്രിയിലാവുകയും പേവിഷബാധയേൽക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു തെരുവ് നായ്ക്കളെ ജനങ്ങങ്ങൾക്ക് ഉപദ്രവമില്ലാത്ത സ്ഥലത്തേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ശക്തമായ ഉത്തരവിറക്കിയത്. പേവിഷബാധക്ക് കീഴടങ്ങിയവരെ മൃഗസ്നേഹികൾ തിരികെ ജീവിതത്തിലേക്കെത്തിക്കുമോ എന്നടക്കം കോടതി ചോദിച്ചിരുന്നു.
കേന്ദ്രസർക്കാരല്ലാതെ ആരും എതിർവാദവുമായി വരേണ്ടെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതൊക്കെ നിലനിൽക്കെയാണ് ജനങ്ങൾക്ക് വീണ്ടും ദുരിതം സമ്മാനിക്കുന്ന വിധമുള്ള പ്രസ്താവനയുമായി രാഹുൽ ഗാന്ധി എത്തിയത്. കേന്ദ്രതലസ്ഥാനത്തുമാത്രമല്ല വിവിധ സംസ്ഥാനങ്ങളിലും സുപ്രീംകോടതി വിധിയെ വലിയ തോതൽ സ്വാഗതം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്, നായകടിച്ചാലും കുഴപ്പമില്ല പിടികൂടി മാറ്റുന്നത് ക്രൂരമാണെന്ന് രാഹുൽ പറഞ്ഞത്. രാഹുലിന്റെ പ്രസ്താവനക്കിതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.
തെരുവ് നായ വിഷയത്തിൽ പ്രായോഗികമല്ലാത്ത എബിസി ചട്ടം പൊളിച്ചെഴുതണമെന്നാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്. വന്ധ്യംകരണം ചെയ്ത ശേഷം നായകളെ തിരിച്ച് പഴയ സ്ഥലത്ത് തന്നെ കൊണ്ടുവന്നാക്കണമെന്നതും അപ്രായോഗികമാണെന്നും അതെന്തിനാണെന്നും കോടതി ചോദിച്ചിരുന്നു









0 comments